Advertisment

വീടിനോടു ചേർന്നു സ്ഥാപിച്ച വൈദ്യുതത്തൂണിലെ സ്റ്റേ വയറിൽ നിന്നു ഷോക്കേറ്റു ഗൃഹനാഥൻ മരിച്ചു

New Update

ഓയൂർ : വീടിനോടു ചേർന്നു സ്ഥാപിച്ച വൈദ്യുതത്തൂണിലെ സ്റ്റേ വയറിൽ നിന്നു ഷോക്കേറ്റു ഗൃഹനാഥൻ മരിച്ചു. വെളിയം പടിഞ്ഞാറ്റിൻകര അലിമുക്കിൽ ശ്രീശൈലം വീട്ടിൽ അനിൽകുമാർ (47) ആണു മരിച്ചത്.

Advertisment

publive-image

ഇന്നലെ രാവിലെ 6.15ന് ആയിരുന്നു സംഭവം. നിലവിളി കേട്ടു പരിസരവാസികൾ ഓടിയെത്തിയെങ്കിലും വൈദ്യുതി വിച്ഛേദിക്കാനോ അനിൽകുമാറിനെ വേർപെടുത്താനോ കഴിഞ്ഞില്ല.

പിന്നീട്, അഗ്നിരക്ഷാസേനയുടെ പരിശീലനം ലഭിച്ചിട്ടുള്ള ചരുവിള പുത്തൽവീട്ടിൽ ഷീബയും സമീപ വാസിയായ ദേവരാജനും ചേർന്നു മുളവടി ഉപയോഗിച്ച് അനിൽകുമാറിനെ വേർപ്പെടുത്തുകയായിരുന്നു.

വീടിനു സമീപം വാഹനം എത്താത്തതിനാൽ ചുമന്നാണ് അനിൽകുമാറിനെ നാട്ടുകാർ ഷീബയുടെ ഓട്ടോറിക്ഷയിൽ കയറ്റിയത്. തുടർന്ന് മീയ്യണ്ണൂരിലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരി ശോഭയുടെ അമ്പലംകുന്നിലെ പുരയിടത്തിൽ സംസ്കാരം നടത്തി.

Advertisment