Advertisment

സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച ഓവര്‍ടേക്ക്... വീഡിയോ കാണാം

author-image
admin
Updated On
New Update

അലക്ഷ്യമായി ഓവര്‍ടേക്ക് ചെയ്തപ്പോള്‍ സംഭവിച്ച റോഡ് അപകടമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. അലക്ഷ്യമായി റോഡില്‍ നിര്‍ത്തിയിരിക്കുന്ന ബസ്, അതിവേഗം അതിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്ന ലോറി, എതിരെ വരുന്ന പിക്ക്അപ്പ് വാന്‍, അതിനിടയില്‍ പെട്ടുപോകുന്ന വഴിയാത്രക്കാരന്‍.

Advertisment

https://www.youtube.com/watch?time_continue=38&v=sYHc3Rtuhyc

കാണുന്നവരെ ഞെട്ടിക്കുന്ന അപകടത്തിന്റെ വിവരമാണിത്. കഴിഞ്ഞ ദിവസം നടന്ന ഈ അപകടത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയാണ്. ബസ് ഡ്രൈവറുടേയും അതോ ലോറി ഡ്രൈവറുടേയോ? ആരുടെ അശ്രദ്ധയാണീ അപകടം സൃഷ്ടിച്ചത് എന്നാണ് ചര്‍ച്ച.

രണ്ടു പേരുടേയും അശ്രദ്ധകൊണ്ടുണ്ടായ കുറ്റത്തിന് അനുഭവിക്കേണ്ടി വന്നത് നിരപരാധികളാണ്. അപകടം നടന്ന സ്ഥലം വ്യക്തമല്ലെങ്കിലും റോഡില്‍ നിര്‍ത്തി ആളെക്കയറ്റിയ ബസിനെ ലോറി ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്.

ലോറി അമിത വേഗത്തിലായിരുന്നു എന്ന് വിഡിയോയില്‍ നിന്നു വ്യക്തമാണ്. തൊട്ടടുത്ത പെട്രോള്‍ പമ്പിലെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.

Advertisment