Advertisment

കണ്ണൂരില്‍ എട്ടു വയസ്സുകാരിയുടെ ശ്വാസനാളത്തില്‍ കുടുങ്ങിയ ഷൂ വിസില്‍ പുറത്തെടുത്തു

New Update

കണ്ണൂര്‍: എട്ടു വയസ്സുകാരിയുടെ ശ്വാസനാളത്തില്‍ കുടുങ്ങിയ ഷൂ വിസില്‍ കണ്ണൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജില്‍ എത്തിച്ച്‌ നീക്കം ചെയ്തു. സങ്കീര്‍ണമായ റിജിഡ് ബ്രോങ്കോസ്കോപ്പി വഴിയാണ് വിസില്‍ പുറത്തെടുത്തത്.

Advertisment

publive-image

കാസര്‍ഗോഡ് സ്വദേശിനിയായ എട്ടുവയസ്സുകാരിയുടെ ശ്വാസനാളിയില്‍ ഒരു മാസത്തിലേറെ കാലമായി കുടുങ്ങിക്കിടന്നിരുന്ന വിസിലാണ് നീക്കം ചെയ്തത്.

നിര്‍ത്താതെയുള്ള ചുമയും ശ്വാസതടസ്സവും കാരണം കാസര്‍ഗോഡ് ഗവ. ആശുപത്രിയിലാണ് കുട്ടി ആദ്യം ചികിത്സ തേടിയത്. അവിടെ നിന്നാണ് പരിയാരത്തിനുള്ള കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തത്. കുട്ടിയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയയാക്കിയപ്പോള്‍ ശ്വാസനാളിയില്‍ മറ്റെന്തോ വസ്തു കുടുങ്ങിക്കിടക്കുന്നതായി ബോധ്യപ്പെടു.

കൂടുതല്‍ പരിശോധനയില്‍ അന്യവസ്തു കുടുങ്ങിക്കിടന്നതു മൂലം വലത്തേ ശ്വാസകോശത്തിലെ താഴെയുള്ളഭാഗം പൂര്‍ണ്ണമായും തന്നെ അടഞ്ഞതായി കണ്ടെത്തി. അതിസങ്കീര്‍ണ്ണമായ പീഡിയാട്രിക് റിജിഡ് ബ്രോങ്കോസ്കോപ്പി ചികിത്സയ്ക്ക് കുട്ടിയെ വിധേയമാക്കി. അങ്ങനെ കുടുങ്ങിക്കിടന്ന ഷൂ വിസില്‍ പുറത്തെടുക്കുകയായിരുന്നു.എട്ടുവയസ്സുകാരി ഇപ്പോള്‍ സുഖം പ്രാപിച്ച്‌ വരികയാണ്.

shoe visil child
Advertisment