Advertisment

ഭീകരവാദത്തെ പിന്തുണയ്ക്കുന്ന ഇന്ത്യക്കാരെ വെടിവെച്ച് കൊല്ലണം ;അക്രമത്തെ അക്രമം കൊണ്ട് മാത്രമെ ചെറുക്കാന്‍ കഴിയുകയുളളുവെന്ന് യോഗേശ്വര്‍ ദത്ത്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: പുല്‍വാമയില്‍ 44 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തെ അപലപിച്ച് ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേതാവ് യോഗേശ്വര്‍ ദത്ത്. ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കണമെന്നും ഗുസ്തി താരം പറഞ്ഞു.

Advertisment

publive-image

‘അമേരിക്കയും ഇസ്രയേലും നടത്തുന്ന രീതിയിലുളള തിരിച്ചടിയാണ് നല്‍കേണ്ടത്. ഒരു ഭീകരന്‍ ജനിക്കുന്നതിനും മുമ്പേ ആയിരം തവണ ചിന്തിക്കാന്‍ കാരണമാക്കുന്ന തരത്തിലുളള തിരിച്ചടി നല്‍കണം. ഭീകരവാദത്തെ പിന്തുണയ്ക്കുന്ന ഏതൊരു ഇന്ത്യക്കാരനേയും വെടിവെച്ച് കൊല്ലണം. അത് മാത്രമാണ് പോംവഴി. അക്രമത്തെ അക്രമം കൊണ്ട് മാത്രമെ ചെറുക്കാന്‍ കഴിയുകയുളളു,’ യോഗേശ്വര്‍ ദത്ത് പറഞ്ഞു.

സൈനീക വ്യൂഹത്തിന് നേരെ സ്ഫോടക വസ്തു നിറച്ച കാര്‍ ഇടിച്ച് കയറ്റിയാണ് ജയ്ഷെ മുഹമ്മദ് ഭീകരര്‍ ആക്രമണം നടത്തിയത്. അക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് കാബിനറ്റ് സമിതി യോഗം ചേരും.

ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോകുന്ന സൈന്യത്തിന്റെ വാഹനവ്യൂഹത്തിന് നേരെയായിരുന്നു ആക്രമണം. സൈനീക വ്യൂഹത്തിന് നേരെ സ്ഫോടക വസ്തു നിറച്ച വാഹനം ഇടിച്ച് കയറ്റിയാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനായ ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തു.

ആക്രമണസമയത്ത് 70 ബസുകളിലായി 2500 സൈനീകര്‍ വാഹനവ്യൂഹത്തില്‍ ഉണ്ടായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഭീകരാക്രമണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായും സൈന്യം വ്യക്തമാക്കി. 12 അംഗ എന്‍.ഐ.എ സംഘം ഇന്ന് ജമ്മു കശ്മീരില്‍ എത്തും

Advertisment