കുവൈറ്റില്‍ 650 കിലോ കേടായ മാംസം പിടിച്ചെടുത്തു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, August 10, 2018

കുവൈറ്റ് : കുവൈറ്റില്‍ 650 കിലോ കേടായ മാംസം പിടിച്ചെടുത്തു . ഷുവൈക്കിലെ കടയില്‍ നടത്തിയ പരിശോധനയിലാണ് മനുഷ്യന് ഉപയോഗിക്കാന്‍ കഴിയാത്ത വിധം കേടായ മാംസം പിടിച്ചെടുത്തത്.

പഴകിയ മാംസം വില്‍പ്പനയ്ക്ക് വച്ചിരുന്ന ഈ കട സുരക്ഷാ ഉദ്യോഗസ്ഥര്‍ അടപ്പിച്ചു. ഇവിടെ നിന്നും 650 കിലോ മാംസമാണ് പിടിച്ചെടുത്തത്. മുബാറക്കിയയില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം വില്‍പ്പന നടത്തിയ ഒരു റെസ്റ്റോറന്റും സുരക്ഷാ ഉദ്യോഗസ്ഥര്‍ അടപ്പിച്ചിട്ടുണ്ട്.

×