Advertisment

സമൂഹ മാധ്യമങ്ങളിൽ തരംഗമായി ഒരു ഹ്രസ്വചിത്രം; ഇ-ലേണിങ് ഗുരുകുലം

author-image
ഫിലിം ഡസ്ക്
New Update

publive-image

ഓൺലൈൻ വിദ്യാഭ്യാസം പ്രമേയമാക്കി ഒരുക്കിയ ഹ്രസ്വചിത്രമാണ് ഇ-ലേണിങ് ഗുരുകുലം. കോവിഡ് സൃഷ്ടിച്ച അരക്ഷിതാവസ്ഥ ഏതു മേഖലയേയും പോലെ വിദ്യാഭ്യാസ മേഖലയെയും ബാധിച്ചു. എന്നാൽ പുത്തൻ തലമുറ നല്ല നാളെയ്ക്കായി പ്രത്യാശ കൈവിടരുതെന്ന് ചിത്രം ഓർമ്മിപ്പിക്കുന്നു.

Advertisment

കൊല്ലം തേവലക്കര സ്വദേശി ബിജു തങ്കച്ചൻ കഥയും, സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൻ്റെ പ്രോജക്ട് കോ-ഓർഡിനേഷനും, സ്ക്രിപ്റ്റും ഛായാഗ്രഹണ ഏകോപനവും നിർവ്വഹിച്ചിരിക്കുന്നത് അടൂർ സ്വദേശി അലക്സ് വർഗീസ്. ക്രിയാഡ്സ് എഡിറ്റിങ് നിർവ്വഹിച്ചിരിക്കുന്നു.

publive-image

ഗാന രചന ഡോ. ഷാനി ഹഫീസ്, സംഗീതം ജോർജ് മാത്യു ചെറിയത്ത്. അപ്രേം ബിജു തരകൻ, രൂബേൻ കുര്യൻ സിറിൽ, റോചെല്ലി സാറാ സിറിൽ, സാറാ ജെസി ജോബിൻ എന്നീ ബാലതാരങ്ങൾ കേന്ദ്ര കഥാപാത്രങ്ങളാകുന്നു.

അഞ്ജന അനീഷ്, സിറിൽ കുര്യാക്കോസ്, സെറീന ബിജു, സിജി സിറിൽ, സോണി ജോബിൻ ജേക്കബ് എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. ഇവരോടൊപ്പം ഒരുപറ്റം ബാലതാരങ്ങളും ചിത്രത്തിൽ വേഷമിടുന്നു.

publive-image

ഈ കോവിഡ്ക്കാലത്ത് അവരവരായിരിക്കുന്ന ഇടങ്ങളിൽ പരിമിതിയിൽ നിന്നു കൊണ്ട് മൊബൈൽ ക്യാമറകളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഷാർജയിലും, കേരളത്തിലുമായി, ഒപ്പം ഓൺലൈനായും ചിത്രീകരിക്കുകയായിരുന്നു.

കേരളപ്പിറവി ദിനത്തിൽ യൂട്യുബ് , ഫേസ്ബുക്ക് എന്നിവ വഴി ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ തരംഗമായി ഇ-ലേണിങ് ഗുരുകുലം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

വീഡിയോ കാണാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: ">

 

short film
Advertisment