Advertisment

'ചുടുകാട് '; ശ്മശാന സൂക്ഷിപ്പുകാരുടെ ആത്മസംഘർഷങ്ങളും ജീവിതവും സംസ്കാരവും അടയാളപ്പെടുത്തുന്ന ഹ്രസ്വ ചിത്രം...

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

ശ്മശാന സൂക്ഷിപ്പുകാരുടെ ആത്മസംഘർഷങ്ങളും ജീവിതവും സംസ്കാരവും അടയാളപ്പെടുത്തുകയാണ് 'ചുടുകാട് ' എന്ന ഹൃസ്വചിത്രം. സമീപ കാലം വരെ സാമൂഹിക ജീവിതത്തിൽ അവഗണിക്കപ്പെടാൻ കഴിയാത്ത ഒരു വിഭാഗമായിരുന്നു ശ്മശാന സൂക്ഷിപ്പുകാർ.ഓരോ പ്രദേശത്തും ആ പ്രദേശത്തിന്റെ സംസ്കാരവും മതവും ജാതിയുമായി ബന്ധപ്പെട്ട് ശവ സംസ്കാര ചടങ്ങുകൾ നടത്താൻ അവകാശമുള്ളവർ.

പതിറ്റാണ്ടുകൾക്ക് മുൻപ് വിശാലമായി കിടന്നിരുന്ന ചുടുകാട് ഇന്ന് ചുരുങ്ങി ചുരുങ്ങി വൈദ്യുത ഗ്യാസ് ശ്മശാനങ്ങളായി രൂപാന്തരപ്പെട്ടു.ശ്മശാന സൂക്ഷിപ്പുകാർ ഭൂരിഭാഗവും ശ്മാശനങ്ങളെ വിട്ടകന്നു.

വിട്ടകലാൻ കഴിയാതെ, ശ്മശാന ജീവിതവുമായി ഇഴുകി ചേർന്ന, വൈകാരിക ബന്ധം സൂക്ഷിക്കുന്ന ചില ജീവിതങ്ങൾ ഇപ്പോഴും അവിടവിടെ ചിതറി കിടക്കുന്നുണ്ട്. അത്തരത്തിലുള്ള ജീവിതങ്ങളെ സമൂഹത്തിന്റെ ചിന്തയിലേക്ക് എത്തിക്കുകയാണ് ചുടുകാട് എന്ന ഹൃസ്വചിത്രത്തിലൂടെയെന്ന് സംവിധായകൻ അഡ്വ.ലിജോ പനങ്ങാടൻ പറഞ്ഞു.

പാൽഘാട്ട് ഹിസ്റ്ററി ക്ലബ് നിർമ്മിച്ച ഹൃസ്വചിത്രത്തിന്റെ രചന ബോബൻ മാട്ടുമന്ത, ക്യാമറ എഡിറ്റിംഗ് ദീപക് കിണാശ്ശേരി, സംഗീതം സജിത് ശങ്കർ, ചമയം റഫീഖ് കാറൽമണ്ണ, അഭിനയിച്ചവർ ഗിരീഷ് നൊച്ചുള്ളി, ബിനേഷ് കാ ടൂർ, ദീപം സുരേഷ് ,കലാധരൻ ഉപ്പുംപാടം, സുഭാഷ് പുത്തൻപുര, മുഹമ്മദാലി, രതീഷ് കാടൂർ, കെ ഹരിദാസ്, വാസു മമ്പാറ എന്നിവരാണ്

short film
Advertisment