Advertisment

സ്ത്രീ അതിജീവനത്തിന്‍റെ സന്ദേശം നല്‍കി “സതി” ഷോര്‍ട്ട് ഫിലിം പൂജ റിയാദില്‍ നടന്നു മേയ് മാസത്തില്‍ പ്രേഷകരിലെത്തും.

author-image
admin
New Update

റിയാദ്: പ്രവാസ ഭൂമികയില്‍ നിന്ന് നിരവധി ആല്‍ബങ്ങളും ഷോര്‍ട്ട് ഫിലിം അടക്കമുള്ള വരുന്നുണ്ടെങ്കിലും പൂര്‍ണ്ണമായും സ്ത്രീ അതിജീവനത്തിന്‍റെ സന്ദേശം നല്‍കികൊണ്ട് ഗോപന്‍ കൊല്ലം കഥയും സംവിധാനവും നിര്‍വഹിക്കുന്ന സതി എന്ന്‍ പേരിട്ടിരിക്കുന്ന ഷോര്‍ട്ട് ഫിലിം മേയ്മാസത്തില്‍ പ്രേഷകരിലെത്തും കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ പൂജ റിയാദില്‍ നടന്നു ആദ്യമായിട്ടാണ് വിപുലമായി കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട്‌ ഒരു ഷോര്‍ട്ട് ഫിലിം പൂജ നടക്കുന്നത്.

Advertisment

publive-image

സതി ഷോര്‍ട്ട് ഫിലിം പൂജ റിയാദില്‍ നടന്നു അതിഥികള്‍ ദീപം തെളിയിക്കുന്നു.

ചടങ്ങില്‍ സൗദി പൗര പ്രമുഖന്‍ അടക്കം റിയാദിലെ സാമുഹ്യ സാംസ്കാരിക മാധ്യമരംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. അഹമ്മദ്‌ അല്‍ റാബിയ, റോബിന്‍ , ശിഹാബ് കൊട്ടുകാട്, ജയന്‍ കൊടുങ്ങല്ലൂര്‍, സ്റ്റാന്‍ലി ജോസ്, ആതിര ഗോപന്‍ എന്നിവര്‍ ചേര്‍ന്ന് ദീപം തെളിയിച്ചു. തുടര്‍ന്ന് ചിത്രത്തിന്‍റെ ആദ്യ ഷോട്ട് ക്ലാപ്പ് അടിച്ചുകൊണ്ട് അഹമ്മദ്‌ അല്‍ റാബിയ നിര്‍വഹിച്ചു.

publive-image

ഭര്‍ത്താവ് മരണപെട്ടാല്‍ ഭാര്യ ചിതയില്‍ ചാടി മരിക്കണമെന്ന പ്രാകൃത ദുരാചാരത്തില്‍ നിന്ന് മോചിതരായെങ്കിലും അന്നത്തെ ചില ശേഷിപ്പുകള്‍ ആധുനിക കാലഘട്ടത്തിലും സ്ത്രീയെ വരിഞ്ഞു മുറുക്കുന്നുണ്ട് അത്തരം സാഹചര്യങ്ങളെ ആനുകാലിക സംഭവവികാസങ്ങളുമായി ചേര്‍ത്ത് കൊണ്ട് ഒരു സ്ത്രീ ജീവിതത്തിലും സമൂഹത്തിലും പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യണമെന്നുള്ള ചെറിയ സന്ദേശമാണ് സതിയിലൂടെ പറയാന്‍ ശ്രമിക്കുന്ന തെന്ന് സംവിധായകന്‍ ഗോപന്‍ കൊല്ലം പറഞ്ഞു.

publive-image

മറ്റു അണിയറ പ്രവര്‍ത്തകര്‍ നിര്‍മ്മാണം ഫ്രാന്‍സിസ് ക്ലെമെന്റ്, ലിന്‍ഡ, തിരകഥ ആതിര ഗോപന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ബെന്നി, ക്യാമറ രാജേഷ്‌ ഗോപാല്‍ ,ചിത്രസംയോജനം അന്‍ഷാദ് ഫിലിം ക്രാഫ്റ്റ്, സംഗീതം ജോജി കൊല്ലം  സത്യജിത് സുബുല്‍, ഗാനരചന ദിനേശ് ചോവന, പാടിയത് ജിനി  പാല , ശബാന അന്‍ഷാദ്,  കോറിയോഗ്രാഫി രശ്മി വിനോദ്, കാസ്റ്റിംഗ് പാര്‍ട്ണര്‍ വിഷുണൂ വിജയന്‍ , ശബ്ദമിശ്രണം ജോസ് കടമ്പനാട്, മേക്കപ്പ് മൗന മുരളി, ആര്‍ട്ട് നാസര്‍ കുരുക്കല്‍, പി ആര്‍ ഒ ജോജി കൊല്ലം.

publive-image

ചടങ്ങുകള്‍ക്ക് ബെന്നി മാത്യു, ഫ്രാന്‍സിസ് ക്ലെമെന്റ്,ഗോപന്‍ , വിഷ്ണു എന്നിവര്‍ നേതൃത്വം നല്‍കി.

publive-image

publive-image

 

Advertisment