Advertisment

ഹ്രസ്വചിത്ര മത്സരത്തിൽ ഒന്നാം സ്ഥാനം നേടി 'കരിമ്പനക്കാറ്റിന്റെ ഓർമ്മകൾ'

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:വിഷ്വലേറയും പുഞ്ചിരിക്രിയേഷൻസും ഒരുക്കിയ 'കരിമ്പനക്കാറ്റിന്റെ ഓർമ്മകൾ'

ഒ.വി.വിജയൻ സ്മാരക സമിതിയുടെ ഏറ്റവും നല്ല ഹ്രസ്വ ചിത്രത്തിനുള്ള ബഹുമതി നേടി.

Advertisment

publive-image

'ഖസാക്കിന്റെ ഇതിഹാസം' സുവര്‍ണജൂബിലി സാഹിത്യ മത്സരങ്ങളുടെ സമ്മാനങ്ങള്‍ തസ്രാക്ക് ഒ.വി വിജയന്‍ സ്മാരകത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന ചടങ്ങില്‍ വിതരണം ചെയ്തു.

രഘുനാഥന്‍ പറളി ചിത്രത്തിന്റെ സംവിധായകൻ ഉണ്ണി ജോസഫിന് പുരസ്‌ക്കാരവും ക്യാഷ് പ്രൈസും

സാക്ഷ്യപത്രവും സമ്മാനിച്ചു. 'തസ്രാക്ക് പിതൃ ഘടികാരത്തിന്റെ മിടിപ്പ്' എന്ന

കലാസൃഷ്ടിക്കാണ് മത്സരത്തിൽ രണ്ടാം സ്ഥാനം. മലയാള സാഹിത്യത്തിന് അനന്യവും അത്ഭുതപൂര്‍വ്വവുമായ സംഭാവനകള്‍ നല്‍കിയ ഈ കൃതി പ്രസിദ്ധീകൃതമായിട്ട് അമ്പത് വര്‍ഷങ്ങള്‍ പിന്നിടുന്ന വേളയിലാണ് ഹ്രസ്വചിത്രം ഉൾപ്പടെയുള്ള മത്സര പരിപാടികൾ സംഘടിപ്പിച്ചത്.

രഘുനാഥ്‌ റിഥം,ഐശ്വര്യ കെ.ആർ എന്നിവരാണ്'കരിമ്പനക്കാറ്റിന്റെ ഓർമ്മകൾ' എന്ന ചെറു ചിത്രത്തിന്റെ അണിയറ ശിൽപികൾ. രാജ്യത്തെ ആദ്യത്തെ സാഹിത്യ പൈതൃക ഗ്രാമമായ തസ്രാക്കിലേക്ക്, ദേവു ആയി വേഷമിട്ട കേന്ദ്ര കഥാപാത്രം ഷിജിന അരുണിന്റെ സ്വപ്നവും പ്രത്യാശയും കലർന്ന സഞ്ചാരമാണ് ചിത്രത്തിന്റെ പ്രമേയം.

അസാധാരണമായ കഥാ സന്ദർഭം കൊണ്ടും ചാരുതയാർന്ന ശിൽപ ഭംഗി കൊണ്ടും ഒരു തലമുറയെ മുഴുവൻ മോഹിപ്പിച്ച ഇതിഹാസ ഭൂമികയാണ് ഖസാക്കെന്നും,ഖസാക്ക് മറക്കാനാവാത്ത ഒരു വാക്കാണെന്നും

ചിത്രം പറഞ്ഞുവക്കുന്നു.

shortfilm5
Advertisment