Advertisment

സഖ്യങ്ങള്‍ സൂക്ഷിക്കുന്നതെങ്ങനെയെന്ന് ബിജെപിയില്‍ നിന്നു പഠിക്കണം...ഭരണത്തില്‍ എത്തേണ്ടത് എങ്ങനെയാണെന്നും സഖ്യകക്ഷികളെ ബഹുമാനിക്കേണ്ടത് എങ്ങനെയാണെന്നും അവര്‍ക്ക് അറിയാം...ബിജെപി വലിയ പാര്‍ട്ടി തന്നെയാണ്...ഏതു നേതാവിനെ എപ്പോള്‍ മുന്‍പന്തിയിലേക്ക് കൊണ്ടുവരണമെന്ന് അവര്‍ക്കറിയാമെന്ന് അഖിലേഷ് യാദവ്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ലക്നൗ: സഖ്യങ്ങള്‍ സൂക്ഷിക്കുന്നതെങ്ങനെയെന്ന് ബിജെപിയില്‍ നിന്നു പഠിക്കണമെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഭരണത്തില്‍ എത്തേണ്ടത് എങ്ങനെയാണെന്നും സഖ്യകക്ഷികളെ ബഹുമാനിക്കേണ്ടത് എങ്ങനെയാണെന്നും അവര്‍ക്ക് അറിയാം.

Advertisment

publive-image

ചെറിയ സീറ്റു ധാരണയുടെ അടിസ്ഥാനത്തില്‍ ആണെങ്കിലും ബിജെപി സഖ്യകക്ഷികളെ അംഗീകരിക്കുന്നുണ്ട്. എത്ര സമ്മര്‍ദമുണ്ടായാലും അവര്‍ സഖ്യം വിട്ടുകളിക്കാറില്ലെന്നും അഖിലേഷ് പറഞ്ഞു.

കോണ്‍ഗ്രസ് വലിയൊരു രാഷ്ട്രീയ പാര്‍ട്ടിയാണ്. മറ്റു പാര്‍ട്ടികളെ സഹായിക്കുന്നതിനാണ് അവര്‍ ശ്രമിക്കേണ്ടത്. ബംഗാളില്‍ മമത ബാനര്‍ജിയേയും ഡല്‍ഹിയില്‍ അരവിന്ദ് കേജ്‌രിവാളിനെയും സഹായിക്കണം. അവര്‍ മല്‍സരിക്കുമ്ബോള്‍ പിന്തുണയ്ക്കുകയാണ് കോണ്‍ഗ്രസ് ചെയ്യേണ്ടതെന്നും അഖിലേഷ് പറയുന്നു. സഖ്യത്തിന്റെ കാര്യത്തില്‍ ബിഹാറിനെ നമുക്ക് മാതൃകയാക്കാം. എത്ര സീറ്റുകളിലാണ് ബിജെപി ജയിച്ചതെന്നും നോക്കൂവെന്നും അഖിലേഷ് യാദവ് പറയുന്നു.

ബിജെപിയും വലിയ പാര്‍ട്ടി തന്നെയാണ്. ഏതു നേതാവിനെ എപ്പോള്‍ മുന്‍പന്തിയിലേക്ക് കൊണ്ടുവരണമെന്ന് അവര്‍ക്കറിയാം. എവിടെയെങ്കിലും ജാതി സമവാക്യങ്ങള്‍ നിര്‍ണായകമാണെങ്കില്‍ ആ നേതാക്കളെ അവിടെ മല്‍സരിപ്പിക്കും. അവരുടെ കുറ്റങ്ങളും കുറവുകളും എന്താണെന്നു പോലും നോക്കാറില്ലെന്നും അഖിലേഷ് പറയുന്നു.

Advertisment