Advertisment

ദിലീപിൻറെ പുതിയ ചിത്രം ‘ശുഭരാത്രി’യുടെ ടീസർ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ശുഭരാത്രി. ചിത്രത്തിൽ ദിലീപിന്റെ നായികയായി എത്തുന്നത് അനു സിത്താരയാണ്. വ്യാസൻ കെ പി സംവിധാനം ചെയ്യുന്ന സിനിമ കോടതിസമക്ഷം ബാലൻ വക്കീലിന് ശേഷം ദിലീപ് നായകനായെത്തുന്ന ചിത്രമാണ്. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

https://www.youtube.com/watch?time_continue=2&v=M2bIgAK-q8k

ചിത്രത്തിൽ സിദ്ദിഖും, ആശ ശരത്തും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നെടുമുടി വേണു, സായികുമാർ, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്, ഹരീഷ് പേരടി, മണികണ്ഠൻ, സൈജു കുറിപ്പ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, പ്രശാന്ത്, ചേർത്തല ജയൻ, ശാന്തി കൃഷ്ണ, ഷീലു ഏബ്രഹാം, കെ.പി.എ.സി ലളിത, തെസ്നി ഖാൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. നാദിര്‍ഷയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നു. എബ്രഹാം മാത്യുവാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Advertisment