Advertisment

തൂത്തുക്കുടി സ്റ്റെർലൈറ്റ് പ്ലാന്റ് അടച്ചുപൂട്ടാൻ തമിഴ്നാട് സർക്കാരിന്റെ ഉത്തരവ്

New Update

ചെ​ന്നൈ: തൂ​ത്തു​ക്കു​ടി​യി​ലെ വി​വാ​ദ​മാ​യ സ്റ്റെ​ർ​ലൈ​റ്റ് ചെ​മ്പ് സം​സ്ക​ര​ണ ഫാ​ക്ട​റി അ​ട​ച്ചു​പൂ​ട്ടാ​ൻ ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടു. പ​തി​മൂ​ന്നു പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് പ്ലാ​ന്‍റ് അ​ട​ച്ചു​പൂ​ട്ടാ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​നോ​ട് പ്ലാ​ന്‍റ് പൂ​ട്ടി മുദ്രവയ്ക്കാൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി.

Tuticorin-Protest

പൊ​തു​ജ​ന​ങ്ങ​ളു​ടെ വി​കാ​രം മാ​നി​ച്ചാ​ണ് ന​ട​പ​ടി​യെ​ന്ന് ത​മി​ഴ്നാ​ട് ഉ​പ​മു​ഖ്യ​മ​ന്ത്രി ഒ.​പ​നീ​ർ​ശെ​ൽ​വം പ​റ​ഞ്ഞു. പ്ലാ​ന്‍റ് പൂ​ർ​ണ​മാ​യും അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്നാ​യി​രു​ന്നു പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം. അ​വ​രു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tuticorin

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് തൂ​ത്തു​ക്കു​ടി​യി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം ന​ട​ന്ന​ത്. പോ​ലീ​സ് വെ​ടി​വ​യ്പി​ൽ 12 പേ​ർ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. തൊ​ട്ട​ടു​ത്ത ദി​വ​സം പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഒ​രാ​ൾ കൂ​ടി മ​രി​ച്ചു. ഇ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് വെ​ടി​വ​യ്പി​ൽ പ്ര​തി​ഷേ​ധി​ച്ചു ഡി​എം​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ത​മി​ഴ്നാ​ട്ടി​ൽ ബ​ന്ദ് ന​ട​ത്തി.

Advertisment