ശ്വേതാ മേനോന് ഭീഷണി ; അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന്റെ പിന്നാലെയുള്ള ഭീഷണിയില്‍ സംശയമുണ്ടെന്ന് നടി

ഫിലിം ഡസ്ക്
Tuesday, June 12, 2018

swetha-amma

മലയാള സിനിമ നടി ശ്വേതാ മേനോന് ഭീഷണി. ഫോണിലൂടെയാണ് ഭീഷണി. ഫോണില്‍ വിളിച്ച് ചിലര്‍ തന്നെ ഭീഷണിപ്പെടുത്തിയതായി മുംബൈയിലെ സൈബര്‍ സെല്ലില്‍ ശ്വേതാ മേനോന്‍ പരാതി നല്‍കി. താരം ഇപ്പോള്‍ മുംബൈയിലാണുള്ളത്.

മലയാള സിനിമാ സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന്റെ പിന്നാലെയാണ് നടിയ്ക്ക് നേരെ ഭീഷണി ഉണ്ടായിരിക്കുന്നത്. ഇതില്‍ സംശമുള്ളതായി ശ്വേത മേനോന്‍ അറിയിച്ചു.

Image result for ശ്വേതാ മേനോന്‍

മലയാള ചലച്ചിത്രമേഖല പുരുഷകേന്ദ്രീകൃതമാണെന്നോ സ്ത്രീകേന്ദ്രീകൃതമാണെന്നോ എനിക്ക് തോന്നിയിട്ടില്ല. പ്രതിഫലത്തിന്റെ കാര്യത്തിൽ വ്യത്യാസമുണ്ട്. അത് സമ്മതിക്കുന്നു. പക്ഷേ, അമ്മ എന്ന സംഘടന ആൺപക്ഷമാണെന്ന് എനിക്ക് അഭിപ്രായമില്ല. അതിലെ ചുമതലകൾ സ്ത്രീകൾക്കാണോ അതോ പുരുഷൻമാർക്കാണോ നൽകിയിരിക്കുന്നത് എന്ന് ഞാൻ ചിന്തിക്കാറില്ല .

‘ ഇതേ ഇന്‍ഡസ്ട്രിതന്നെ നിങ്ങളെ വഞ്ചിക്കും’ എന്നായിരുന്നു വിളിച്ചയാള്‍ പറഞ്ഞത്. അതേസമയം, അമ്മയില്‍ എക്‌സിക്യൂട്ടീവ് മെമ്പറായി തെരഞ്ഞെടുത്തത് അംഗീകാരമായി കാണുന്നുവെന്നും തനിക്ക് വേണ്ടി സംസാരിക്കാന്‍ ഒരു വക്താവിന്റെ ആവശ്യമില്ലെന്നും ശ്വേതാ മേനോന്‍ വ്യക്തമാക്കി.

×