Advertisment

കുടിക്കുകയും വലിക്കുകയും ചെയ്യും, ഇഷ്ടമുള്ളത് പോലെ ജീവിക്കും ; മറുപടിയുമായി നടി ശ്വേത സാല്‍വേ

author-image
ഫിലിം ഡസ്ക്
New Update

Advertisment

വൈന്‍ ഗ്ലാസുമായി ഫോട്ടോയ്ക്ക് പോസ് ചെയ്തതിനാണ്നടി ശ്വേത സാല്‍വേക്കെതിരെ അധിക്ഷേപം ഉയർന്നത്. ഇതിനെതിരെ ശക്തമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശ്വേത . തന്റെ വസ്ത്രധാരണത്തെയും മദ്യപാനത്തെയും പുകവലിയെയും വിമര്‍ശിച്ചവര്‍ക്ക് താൻ അതെല്ലാം ചെയ്യും ഇഷ്ടമുള്ളത് പോലെ ജീവിക്കും എന്നാണ് താരത്തിന്റെ മറുപടി .ഗര്‍ഭിണിയായിരിക്കുമ്പോള്‍ തന്റെ മാറ്റങ്ങള്‍ മറച്ചു വെയ്ക്കാതെ ക്യാമറയില്‍ പകര്‍ത്തിയ അവര്‍ നിരവധി വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.

 

Image result for shweta salve

‘ഞാന്‍ കുടിക്കുകയും പുകവലിക്കുകയും ചെയ്യുന്നയാളാണ്. എന്നാല്‍ ഇതിന്റെ അടിസ്ഥാനത്തില്‍ എന്റെ മാതൃത്വത്തെയും വ്യക്തിത്വത്തെയും വിലയിരുത്തുന്നതില്‍ അര്‍ത്ഥമുണ്ടെന്ന് തോന്നുന്നില്ല. മദ്യപിക്കുന്നതും അങ്ങിനെ ചെയ്യാതിരിക്കുന്നതും എങ്ങിനെയാണ് എന്നെ നല്ലതും ചീത്തയുമായ അമ്മയാക്കുന്നത്.

ഞാന്‍ തൊഴില്‍ ഇല്ലാതെയോ എന്റെ കുട്ടിയെ നോക്കാതിരിക്കുന്നതോ നിങ്ങള്‍ കണ്ടിട്ടുണ്ടോ. ഇപ്പോഴുയരുന്ന വിമര്‍ശനം എന്റെ ക്ഷമ കെടുത്തുന്നതാണ്. അത് കൊണ്ട് ഞാന്‍ എനിക്ക് ഇഷ്ടമുളളതു പോലെ ജീവിക്കാന്‍ തീരുമാനിക്കുകയാണ്’ ശ്വേതാ പറഞ്ഞു.

Image result for shweta salve

ഞാന്‍ മദ്യപാനമോ പുകവലിയോ പ്രചരിപ്പിക്കാറില്ല, ഇവ ഉപയോഗിക്കുന്നവരെ തടയാറുമില്ല. ഞാനൊരു അഭിനേതാവാണ്, നർത്തകിയാണ്, വ്യവസായിയാണ്. എന്റെ കുട്ടിക്ക് ഉദാഹരണമാകുന്ന കാര്യത്തിൽ എന്നെ ചോദ്യം ചെയ്യരുതെന്നും അവര്‍ വ്യക്തമാക്കി. ഗോവയിലെ അവധിക്കാല ചിത്രങ്ങള്‍ പങ്കുവെച്ചതിന് പിന്നാലെയാണ് ശ്വേതയ്ക്ക് നേരെ ആക്രമണമുണ്ടായത്. ഇതിനെതിരെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം പ്രതികരിച്ചത്. 2012 ലാണ് ഹെര്‍മിത് സേതിയുമായി വിവാഹം കഴിഞ്ഞ ശ്വേതയ്ക്ക് രണ്ട് വയസുള്ള മകളുണ്ട്.

https://www.instagram.com/shveshve/?utm_source=ig_embed

Advertisment