Advertisment

ദില്ലി കലാപം: അതിശക്തമായി പ്രതിഷേധിക്കുന്നു: എസ്‌ഐസി സഊദി ദേശീയ കമ്മിറ്റി

author-image
admin
New Update

റിയാദ്:വർഗീയ ഫാസിസ്റ്റ് ശക്തികളുടെ ഒളിയണജണ്ടകളുടെ ഭാഗമായി നടത്തുന്ന ദില്ലി കലാപം തീർത്തും ന്യൂനപക്ഷങ്ങക്കെതിരെയുള്ള ഭരണകൂടത്തിൽ നിന്നും നിയമ പാലകരിൽ നിന്നുമുള്ള ഒത്താശയോടെ നടക്കുന്ന ആസൂത്രിത കലാപമാണെന്നും ഇതിനെതിരെ അതിശക്തമായി അപലപി ക്കുന്നുവെന്നും സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി ദേശീയ കമ്മിറ്റി പ്രസ്താവയിൽ പറഞ്ഞു.

Advertisment

publive-image

അമേരിക്കൻ പ്രസിഡന്റ ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യൻ സന്ദർശന വേളയിൽ തന്നെ ഇത് ആസൂത്രണം ചെയ്തത് പോലീസിന്റെയും മറ്റും ശ്രദ്ധ ചീഫ് ഗസ്റ്റിന്റെ സുരക്ഷയിൽ ആകുന്ന തിനാൽ ന്യൂനപക്ഷ വേട്ട എളുപ്പമാകുമെന്ന ഫാസിസ്റ്റുകളുടെ ചിന്തയെ തുടർന്നാണെന്നും പ്രസ്താ വനയിൽ ചൂണ്ടിക്കാട്ടി. സംഘപരിവാർ സ്പോൺസർ ചെയ്ത ഈ വംശീയ ഉന്മൂലനം നടപ്പാക്കു ന്നതിന് കേന്ദ്രസർക്കാരും, ഡൽഹി പോലീസും എല്ലാ ഒത്താശകളും ചെയ്തു കൊടുക്കുന്നതായും എസ്‌ഐസി കുറ്റപ്പെടുത്തി.

സമരം ചെയ്യാനുള്ള അവകാശങ്ങൾ പോലും നിഷേധിക്കുന്ന തരത്തിലേക്കാണ് കാര്യങ്ങളുടെ പോക്കെന്നും ഇത് മതേതര ജനാധിപത്യ ഇന്ത്യയുടെ മരണമണി മുഴക്കുന്ന നിലപാടാണെന്നും ഇതിനെതിരെ മുഴുവൻ മതേതര പാർട്ടികളും അടിയന്തിരമായി രംഗത്തെത്തണമെന്നും പ്രസ്താവന ആവശ്യപ്പെട്ടു.

ജാതി മത വ്യത്യാസം കൂടാതെ ഇന്ത്യൻ പൗരന്മാർ എല്ലാം ഒറ്റക്കെട്ടായി ഈ വർഗ്ഗീയ കലാപകാരി കൾക്കെതിരെ നിലപാട് സ്വീകരിയ്ക്കണം. ഇന്ത്യൻ ഭരണകൂടം തന്നെ കലാപകാരികൾക്കു ഒത്താശ ചെയ്യുന്ന അവസ്ഥയിൽ, ഈ രാജ്യത്തിൻറെ നിയമവ്യവസ്ഥ സംരക്ഷിയ്ക്കാൻ ഉന്നതനീതിപീഠ ങ്ങളും, കോടതികളും അടിയന്തരമായി ഇടപെടണമെന്നും ദേശീയ കമ്മിറ്റി നേതാക്കളായ സയ്യിദ് ഉബൈദുല്ല തങ്ങൾ അൽ ഹൈദ്രൂസി, അലവിക്കുട്ടി ഒളവട്ടൂർ, സയ്യിദ് അബ്ദുറഹ്മാൻ ജമലുല്ലൈലി തങ്ങൾ, അബ്ദുറഹ്മാൻ മൗലവി അറക്കൽ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Advertisment