Advertisment

എല്ലാത്തിനും കാരണം സിദ്ധരാമയ്യ ; കര്‍ണ്ണാകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസര്‍ക്കാര്‍ തകര്‍ന്നതിന് കാരണം ചൂണ്ടികാട്ടി ദേവഗൗഡ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ബെംഗ്‌ളൂരു: കര്‍ണ്ണാകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസര്‍ക്കാര്‍ തകര്‍ന്നതിന് ഒരുമാസത്തിനിപ്പുറം വീഴ്ച്ചയുടെ കാരണം ചൂണ്ടികാട്ടി മുന്‍പ്രധാനമന്ത്രിയും ജെ.ഡി.എസ് നേതാവുമായി എച്ച്.ഡി ദേവഗൗഡ.

Advertisment

എല്ലാത്തിനും കാരണം സിദ്ധരാമയ്യയാണെന്നായിരുന്നു ദേവഗൗഡയുടെ വിമര്‍ശനം. ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ദേവഗൗഡയുടെ വിമര്‍ശനം.

publive-image

കോണ്‍ഗ്രസ് -ജെ.ഡി.എസ് സര്‍ക്കാരിന് എവിടെയാണ് തെറ്റ് സംഭവിച്ചതെന്ന ചോദ്യത്തിന് ‘കോണ്‍ഗ്രസിന്റെ ഉദ്ദേശം ബി.ജെ.പിയെ മാറ്റി നിര്‍ത്തുക എന്നതായിരുന്നു. എന്നാല്‍ സിദ്ധരാമയക്ക് തീരുമാനവുമായി ഒത്തുപോകാന്‍ കഴിഞ്ഞില്ല. സിദ്ധരാമയ്യയും മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയും തമ്മിലായിരുന്നു പോര്. കുമാരസ്വാമി മുഖ്യമന്ത്രി പദത്തില്‍ തുടരുന്നതില്‍ അദ്ദേഹം അസ്വസ്ഥനായിരുന്നു. മൈസൂരുവിലെ തോല്‍വിക്ക് ശേഷം ജെ.ഡി.എസിനെ നശിപ്പിക്കാനുള്ള അദ്ദേഹത്തിന്റ തീരുമാനം ശക്തമാവുകയായിരുന്നു.’ എന്നും ദേവഗൗഡ പറഞ്ഞു.

സിദ്ധരാമയ്യയുടെ ആഗ്രഹം ബി.ജെ.പി നേതാവ് ബി.എസ് യെദ്യൂരപ്പ മുഖ്യമന്ത്രിയാവണമെന്നും അദ്ദേഹത്തിന് പ്രതിപക്ഷനേതാവായി തുടരണമെന്നുമായിരുന്നു. അദ്ദേഹവും യെദ്യൂരപ്പയും മുന്‍പ് ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. നിയമവിരുദ്ധമായ ഖനനത്തിനെതിരെ നടത്തിയ പദയാത്ര ഒഴിച്ചാല്‍ ഒരു പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ അദ്ദേഹം എന്താണ് ചെയ്തത്? യെദ്യൂരപ്പ സര്‍ക്കാരിനെതിരെ പോരാടിയോ? യഥാര്‍ത്ഥ പോരാളി കുമാരസ്വാമിയായിരുന്നുവെന്നും ദേവഗൗഡ പറഞ്ഞു.

ജെ.ഡി.എസിനെ തകര്‍ക്കാനുള്ള സിദ്ധരാമയ്യയുടെ ശ്രമം ഇപ്പോള്‍ തുടങ്ങിയതല്ലെന്നും ദേവഗൗഡ ആരോപിച്ചു. 2016 ലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം ഞങ്ങളുടെ നാല് എം.എല്‍.എമാരെ കൊണ്ടുപോയിരുന്നു. മുഖ്യമന്ത്രിയായിരുന്ന കെ.എം കൃഷ്ണയുടെ സഹായത്തോടെ 2004 ല്‍ തുടങ്ങിയതാണ് ഞങ്ങളുടെ പാര്‍ട്ടിയെ തകര്‍ക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം.

എന്‍. ധരം സിങ്ങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോഴും സിദ്ധരാമയ്യ ഉപമുഖ്യമന്ത്രിയായിരിക്കുമ്പോഴും അഹിന്ദ കണ്‍വെന്‍ഷനുകളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ എന്നെ ആക്രമിച്ചിരുന്നു.

1996 ല്‍ ഞാന്‍ പ്രധാനമന്ത്രിയാകാന്‍ പോയപ്പോള്‍ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാത്തതില്‍ എന്നോട് വിദ്വേഷം ഉണ്ടായിരുന്നു. 2004 ല്‍ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാന്‍ ഞാന്‍ എത്രമാത്രം ശ്രമിച്ചുവെന്ന് ഇടക്കാല കോണ്‍ഗ്രസ് അധ്യക്ഷ ഇപ്പോള്‍ വെളിപ്പെടുത്തേണ്ടതുണ്ട്.

ജെ.ഡി.എസിന തകര്‍ക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമത്തിന്റെ ഫലമായി ഇപ്പോള്‍ സഖ്യസര്‍ക്കാര്‍ വീണുവെന്നുമായിരുന്നു ദേവഗൗഡ പറഞ്ഞത്.

Advertisment