Advertisment

കലാഭവൻ മണിയുടെ പാട്ടുകൾക്ക് ഈണം നൽകി പ്രശസ്തനായ സംഗീത സംവിധായകൻ സിദ്ധാർഥ് വിജയൻ അന്തരിച്ചു

author-image
ഫിലിം ഡസ്ക്
New Update

വൈപ്പിൻ : സംഗീത സംവിധായകൻ സിദ്ധാർഥ് വിജയൻ (65) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം. ഒരാഴ്ചയായി ചികിത്സയിലായിരുന്നു. സംസ്കാരം വൈകിട്ട് നാലിന് മുരുക്കുംപാടം ശ്മശാനത്തിൽ നടക്കും. കലാഭവൻ മണിയുടെ പാട്ടുകൾക്ക് ഈണം നൽകി പ്രശസ്തനായ സംഗീത സംവിധായകനാണ് സിദ്ധാര്‍ത്ഥ്‌.

publive-image

വൈപ്പിൻ നെടുമങ്ങാട് മണിയൻതുരുത്തിൽ ചാത്തന്റെയും കുഞ്ഞുപെണ്ണിന്റെയും മകനാണ്. ആദ്യം നെടുങ്ങാട് വിജയൻ എന്നറിയപ്പെട്ടിരുന്ന വിജയനെ നടൻ തിക്കുറിശിയാണ് സിദ്ധാർഥ് വിജയനെന്ന് പുനർനാമകരണം ചെയ്തത്.

music director sidharth vijayan death
Advertisment