Advertisment

എസ്‌.ഐ.ഒ. സംസ്ഥാന-ജില്ലാ നേതാക്കൾ സിദ്ദീഖ് കാപ്പൻ്റെ കുടുംബത്തെ സന്ദർശിച്ചു

New Update

വേങ്ങര: ഹാഥ്റസ് സന്ദർശനവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് പൊലീസ് അന്യായമായി അറസ്റ്റ് ചെയ്ത് യു.എ.പി.എയും രാജ്യദ്രോഹക്കുറ്റവും ചുമത്തിയ കേരള പത്രപ്രവർത്തക യൂനിയൻ ഡൽഹി ഘടകം സെക്രട്ടറി സിദ്ദീഖ് കാപ്പന്റെ വേങ്ങരയിലെ വസതിയിൽ എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി അഫീഫ്‌ ഹമീദ്‌, സംസ്ഥാന ശൂറാംഗം സഈദ്‌ കടമേരി, ജില്ലാ ജോയിന്റ് സെക്രട്ടറി റഷാദ് വി.പി, ജില്ലാ സമിതിയംഗം നിബ്‌റാസ്‌ വേങ്ങര എന്നിവർ സന്ദർശനം നടത്തി.

സ്വതന്ത്ര മാധ്യമപ്രവർത്തനം ചോദ്യം ചെയ്യപ്പെടുന്നതിന്റെ ഒടുവിലത്തെ ഉദാഹരമാണ് ഈ അറസ്റ്റെന്നും ഇതിനെതിരായ ജനാധിപത്യ പോരാട്ടം എസ്.ഐ.ഒ. ശക്തമാക്കുമെന്നും അതിനായി വിദ്യാർത്ഥി സമൂഹം തയ്യാറാവണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

നിയമ പോരാട്ടങ്ങൾളിലും ഇടപെടലുകളിലും എസ്.ഐ.ഒ. വിന്റെ പിന്തുണയും സഹായവും സിദ്ദീഖിന്റെ കുടുംബത്തെ അറിയിച്ചു.

siddiq kappan
Advertisment