Advertisment

ഭൂരിപക്ഷമില്ലെന്ന് അറിഞ്ഞിട്ടും ഫഡ്നാവിസ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റതു ഭരണഘടനാ ലംഘനം ; ബിജെപിക്കു മുഖത്തേറ്റ അടിയാണ് മഹാരാഷ്ട്രയിലെ വീഴ്ചയെന്ന് സിദ്ധരാമയ്യ

New Update

ഡല്‍ഹി : ബിജെപിക്കു മുഖത്തേറ്റ അടിയാണ് മഹാരാഷ്ട്രയിലെ വീഴ്ചയെന്നു കോൺഗ്രസ് കക്ഷി നേതാവ് സിദ്ധരാമയ്യ. ഭൂരിപക്ഷമില്ലെന്ന് അറിഞ്ഞിട്ടും ഫഡ്നാവിസ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റതു ഭരണഘടനാ ലംഘനമാണ്. ജനാധിപത്യത്തെ അപമാനിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും തുല്യപങ്കുണ്ടെന്നു സിദ്ധരാമയ്യ ആരോപിച്ചു.

Advertisment

publive-image

ബിജെപി സ്ഥാനാർഥിക്കു വേണ്ടി പ്രചാരണം നടത്തിയതിനു, 2 കോർപറേറ്റർമാർ ഉൾപ്പെടെ 3 പാർട്ടി പ്രവർത്തകരെ കോൺഗ്രസ് പുറത്താക്കി. കോർപറേറ്റർമാരായ രാജണ്ണ (ഹെരോഹള്ളി), ആര്യ ശ്രീനിവാസ് (ഹെമ്മിഗെപുര), ബിലേക്കഹള്ളി ബ്ലോക്ക് കമ്മിറ്റിയംഗം കെ.വി.പട്ടേൽരാജു എന്നിവരെയാണ് പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് 6 വർഷത്തേക്കു പുറത്താക്കിയത്.

അയോഗ്യനാക്കപ്പെട്ട എംഎൽഎയും യശ്വന്ത്പുരയിൽ ബിജെപി സ്ഥാനാർഥിയുമായ എസ്.ടി.സോമശേഖറിനു വേണ്ടി ഇവർ പ്രചാരണം നടത്തുന്നതു ശ്രദ്ധയിൽപ്പെട്ടതിനാലാണ് നടപടി. പി.നാഗരാജാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർ‌ഥി.

Advertisment