Advertisment

ഉസ്താദ് ഹോട്ടലിലേക്ക് ആദ്യം വിളിച്ചത് എന്നെയാണ്: സിദ്ധാര്‍ഥ്

author-image
ഫിലിം ഡസ്ക്
New Update

ദിലീപിനെ നായകനാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവത്തിലൂടെ മലയാളത്തിലെ തന്റെ അരങ്ങേറ്റം കുറിക്കുകയാണ് സിദ്ധാര്‍ത്ഥ്. എന്നാല്‍ മറ്റൊരു മലയാള ചിത്രത്തിലൂടെയായിരുന്നു താന്‍ എത്തേണ്ടിയിരുന്നതെന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്.

Advertisment

publive-image

അഞ്ജലി മേനോന്റെ തിരക്കഥയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടലിലേയ്ക്ക് തന്നെയാണ് ആദ്യം ക്ഷണിച്ചതെന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്.

എന്നാല്‍ ചിത്രത്തിനായി ഡേറ്റ് നല്‍കാനാവാതിരുന്നതു മൂലം ആ വേഷം ഉപേക്ഷിക്കുകയായിരുന്നുവെന്നും താരം പറഞ്ഞു. ദുല്‍ഖര്‍ സല്‍മാന് ഏറെ ആരാധകരെ സമ്മാനിച്ച ഹിറ്റ് ചിത്രമാണ് ഉസ്താദ് ഹോട്ടല്‍.

Advertisment