Advertisment

ടാക്സ് വെട്ടിച്ചല്ല പൃഥ്വി ലംബോര്‍ഗിനി സ്വന്തമാക്കിയത്, മല്ലിക പറഞ്ഞത് അവരുടെ വിഷമമാണ്

author-image
ഫിലിം ഡസ്ക്
New Update

അടുത്തിടെയാണ് പൃഥ്വിരാജ് പുതിയ വാഹനം സ്വന്തമാക്കിയത്. ലംബോര്‍ഗിനി സ്വന്തമാക്കിയ കാര്യം വാര്‍ത്തയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വാര്‍ത്തകള്‍ വളരെ പെട്ടെന്നാണ് വൈറലായത്. സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാല്‍ സുപ്രിയയുടെ പിചാവായിരുന്നു വാഹന രജിസ്ട്രഷനെത്തിയത്. വാഹനത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

Advertisment

സിനിമാജീവിതത്തിലായാലും വ്യക്തി ജീവിതത്തിലായാലും നേട്ടങ്ങള്‍ സ്വന്തമാക്കിയാണ് പൃഥ്വി മുന്നേറുന്നത്. സ്വന്തമായി പ്രൊഡക്ഷന്‍ കമ്പനി തുടങ്ങിയതിന് പിന്നാലെയാണ് സോണി പിക്‌ചേഴ്‌സുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന ആദ്യ ചിത്രത്തെക്കുറിച്ച് താരം പ്രഖ്യാപിച്ചത്. പൃഥ്വി നായകനാകുന്ന നയന്‍ എന്ന ചിത്രത്തിലൂടെയാണ് സോണി മലയാളത്തില്‍ തുടക്കമിടുന്നത്. പൃഥ്വിരാജ് ലംബോര്‍ഗിനി സ്വന്തമാക്കിയതും കൃത്യമായി ടാക്‌സ് അടച്ച് രജിസ്‌ട്രേഷന്‍ നടത്തിയതുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്.

publive-image

കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്നും തലസ്ഥാനത്തുള്ള തറവാട്ട് വീട്ടിലേക്ക് ലംബോര്‍ഗിനി കൊണ്ടുവരാനാവാത്തതിന്റെ സങ്കടം മല്ലിക സുകുമാരന്‍ പങ്കുവെച്ചിരുന്നു. താരങ്ങള്‍ അവരവരുടെ വാഹനത്തെക്കുറിച്ചും വാഹന താല്‍പര്യത്തെക്കുറിച്ചും തുറന്നുപറയുന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്. ബ്ലസിയുടെ ആടുജീവിതവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ വീട്ടിലെത്തിയപ്പോള്‍ എന്താണ് ലംബോര്‍ഗിനി ഇവിടേക്ക് കൊണ്ടുവരാത്തതെന്ന് മല്ലിക സുകുമാരന്‍ ചോദിച്ചിരുന്നു. അപ്പോഴാണ് പൃഥ്വി അതിന് പിന്നിലെ കാരണത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്ര സുഗമമാണെങ്കിലും വീട്ടിനടുത്തേക്കുള്ള വഴി ദുര്‍ഘടമാണ്. ആ റോഡിലൂടെ ലംബോര്‍ഗിനി ഓടിക്കാനാവില്ലെന്നായിരുന്നു താരപുത്രന്‍ വ്യക്തമാക്കിയത്.

തന്റെ വീട്ടിലേക്കുള്ള റോഡിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് നേരത്തെ തന്നെ അധികൃതരോട് പരാതിപ്പെട്ടിരുന്നു. പരിഗണിക്കാമെന്ന് പലരും പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ അത് പാലിച്ചില്ലെന്നും മല്ലിക പറയുന്നു. ഒരു ദിവസമെങ്കിലും മകന്റെ ലംബോര്‍ഗിനി തന്റെ പോര്‍ച്ചില്‍ ഇടണമെന്ന് ആഗ്രഹമുണ്ടെന്നും മല്ലിക പറഞ്ഞിരുന്നു. ഈ അഭിമുഖം സോഷ്യല്‍ മീഡിയയിലൂടെ വൈറളായിരുന്നു. അതിന് പിന്നാലെയാണ് താരത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നുവന്നത്. മലയാളികളുടെ സ്ഥിരം സ്വഭാവമായ അസൂയയും കുശുമ്പുമാണ് ഇതിന് പിന്നിലെന്ന് വ്യക്തമാക്കി പ്രമുഖരടക്കം നിരവധി പേര്‍ രംഗത്തുവന്നിരുന്നു. താരകുടുംബത്തെ അടുത്തറിയുന്നവരൊന്നും ഇത് പൊങ്ങച്ചം പറച്ചിലായി കണ്ടിരുന്നില്ല, മാത്രമല്ല മല്ലികയുടെ അഭിപ്രായത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

കോടികള്‍ മുടക്കിയാണ് പൃഥ്വിരാജ് ലംബോര്‍ഗിനി സ്വന്തമാക്കിയത് 50 ലക്ഷത്തളം രൂപ ടാക്‌സായി നല്‍കിയതിന് ശേഷമാണ് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നടത്തിയത്. നികുതി വെട്ടിച്ച പല താരങ്ങളും വാഹനം പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍ നടത്തിയ പശ്ചാത്തലത്തിലാണ് യുവസൂപ്പര്‍സ്റ്റാര്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയത്. കൃത്യമായ നികുതി ഒടുക്കിയ താരത്തിന്റെ അവകാശമാണ് സുഗമമായ യാത്ര. റോഡിന്റെ ദുരവസ്ഥയെക്കുറിച്ച് മല്ലിക പറഞ്ഞതില്‍ എന്താണ് തെറ്റെന്ന് ചോദിച്ച് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.

ഒരാൾ സമ്പന്നനാകുന്നത് നേരായ വഴിയിലാണെങ്കിൽ തെറ്റാണെന്നു പറയാൻ കഴിയില്ല.ആർക് ലൈറ്റു കളുടെ മുന്നിൽ കഠിന മായി അധ്വാനിച്ചു, അഭിനയിച്ചുണ്ടാക്കിയ പണം അനാവശ്യ ചിലവുകൾ ഒഴിവാക്കിയും ബുദ്ധിപരമായ രീതിയിൽ ഇൻവെസ്റ്റ്‌ ചെയ്തുമാണ് സുകുമാരൻ സാർ സമ്പന്നനായത്.49 ആം വയസിൽ അപ്രതീക്ഷിതമായുണ്ടായ അദ്ദേഹത്തിന്റെ വേർപാടിൽ ആ കുടുംബം ഉലയാതെ നിന്നത് അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെ ഫലമായിരുന്നു.അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെ ഫലവും ആ സൗഭാഗ്യങ്ങളും അദ്ദേഹത്തിന്റെ കുടുംബം അനുഭവിക്കുന്നത് സ്വാഭാവീകമാണ്. ഇനി കാര്യത്തിലേക്കു വരാം മല്ലികച്ചേച്ചി അവർക്കു ഉണ്ടായിരുന്നതും ഇപ്പോൾ ഉള്ളതുമായ കാറുകളെ പറ്റി പറഞ്ഞതിൽ എന്താണ് തെറ്റ്. ഞാൻ സാറിന്റെ കൂടെ കൂടുമ്പോൾ അംബാസിഡർ ബെൻസ് എന്നീ കാറുകളുണ്ട്. പിന്നാലെ മാരുതി വന്നു.ഇന്ദ്രനും രാജുവും ചെറിയകുട്ടികളാണ്. ചേച്ചി ഡ്രൈവ് ചെയ്തു അവരെ സ്കൂളിൽ വിടും. സർക്കാരിന് കൃത്യമായി ടാക്സ് കൊടുക്കുന്ന ഏതൊരാൾക്കും ചോദിക്കാവുന്ന പറയാവുന്ന കാര്യം തന്നെയാണ് ചേച്ചിയും പറഞ്ഞത്.

സർക്കാരിന് കൊടുക്കാനുള്ള ടാക്സ് വെട്ടിക്കുകയോ വണ്ടികൾ അന്യനാട്ടിൽ രജിസ്റ്റർ ചെയ്തു നമ്മുടെ സർക്കാരിനെ കബളിപ്പിക്കുകയോ ചെയ്തിട്ടില്ല അവർ.ചേച്ചി ചോദിച്ച ഈ ചോദ്യങ്ങൾ സമൂഹത്തിൽ നിന്നുയരേണ്ടതാണ്.റോഡുകളുടെ ശോച്യാവസ്ഥയെ കുറിച്ച് ചാനലുകൾ പരമ്പരതന്നെ ടെലികാസ്റ് ചെയ്യാറുള്ളത് നമ്മൾ മറന്നുപോകരുത്.മെയിൻ റോഡുകളുടെ നില ഇപ്പോൾ മെച്ചപ്പെട്ടിട്ടുണ്ട്.മാത്രമല്ല ഡ്രൈവിങിനെ പറ്റിയുള്ള ഒരു പ്രോഗ്രാം ആയിരുന്നു അത് അപ്പോൾ അവരുടെ കാറുകളെ പറ്റി പറയുന്നത് സ്വാഭാവികം.പിന്നെ പലർക്കും അറിയാത്ത ഒരു കാര്യം ആ ഇന്റർവ്യൂ ഒരു ചോദ്യം ഉത്തരം പരിപാടിപോലെയാണ് ചോദ്യം അവർ കാണിക്കുന്നില്ലെന്നു മാത്രം.

Advertisment