Advertisment

മോദിയെ തോല്‍പ്പിക്കാന്‍ മു​സ്ലീ​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ വോ​ട്ടു ചെ​യ്യണം ;വി​വാ​ദ പ്ര​സ്താ​വ​ന​യു​മാ​യി ന​വ്ജ്യോ​ത് സിം​ഗ് സി​ദ്ദു

New Update

ക​ത്തി​ഹാ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ വി​വാ​ദ പ്ര​സ്താ​വ​ന​യു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ൻ ക്രി​ക്ക​റ്റ് താ​ര​വു​മാ​യ ന​വ്ജ്യോ​ത് സിം​ഗ് സി​ദ്ദു. ബി​ഹാ​റി​ലെ ക​ത്തി​ഹാ​റി​ൽ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി താ​രി​ഖ് അ​ൻ​വ​റി​ന്‍റെ പ്ര​ചാ​ര​ണ റാ​ലി​യി​ൽ സം​സാ​രി​ക്ക​വെ മു​സ്ലീം വോ​ട്ട​ർ​മാ​രു​ടെ പേ​രി​ൽ വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ച​താ​ണ് സി​ദ്ദു​വി​ന് കു​രു​ക്കാ​യ​ത്.

Advertisment

publive-image

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ് തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് റി​പ്പോ​ർ​ട്ട് ന​ൽ​കു​ക​യും ചെ​യ്തു. മു​സ്ലീ​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ വോ​ട്ടു ചെ​യ്യ​ണ​മെ​ന്നും, എ​ന്നാ​ൽ ന​രേ​ന്ദ്ര മോ​ദി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​നാ​കു​മെ​ന്നു​മാ​ണ് സി​ദ്ദു പ​റ​ഞ്ഞ​ത്. സി​ദ്ദു​വി​നെ​തി​രേ തെ​ര. ക​മ്മീ​ഷ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി​യും രം​ഗ​ത്തെ​ത്തി.

തെ​ര​ഞ്ഞെ​ടു​പ്പ് വ​ര്‍​ഗീ​യ പ​രാ​മ​ര്‍​ശ​ത്തി​ലൂ​ടെ പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ച​തി​ന്‍റെ പേ​രി​ല്‍ യോ​ഗി ആ​ദി​ത്യ​നാ​ഥ്, മാ​യാ​വ​തി, മ​നേ​ക ഗാ​ന്ധി എ​ന്നി​വ​ര്‍​ക്കെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് സി​ദ്ദു​വും പ​രി​ധി വി​ട്ട​ത്.

Advertisment