Advertisment

ശിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ്​ പത്താം വാർഷികം ആഘോഷിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈത്ത്​ സിറ്റി: ശിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ്​ പത്താം വാർഷികം ആഘോഷിച്ചു.ഫർവാനിയ ക്രൗൺ പ്ലാസ ഹോട്ടലിൽ ഞായറാഴ്​ച നടന്ചടങ്ങിൽപത്തുവർഷമായി സേവനം ചെയ്യുന്ന ഡോക്​ടർമാരെയും മറ്റു ജീവനക്കാരെയും വൈസ്​ ചെയർമാൻ മുൻതസർ മജീദ്​, എക്​സിക്യൂട്ടിവ്​ ബോർഡ്​ അഡ്വൈസർ ഡോ. ഖാലിദ്​ അൽ കൻദരി എന്നിവർ ഉപഹാരം നൽകി ആരദിച്ചു.

Advertisment

publive-image

പത്തുവർഷത്തിനിൽ ശിഫ അൽ ജസീറ ആരോഗ്യ മേഖലയിൽ കരസ്ഥമാക്കിയ നേട്ടങ്ങളും നൽകിയ സംഭാവനകളും ശ്രദ്ധേയമാണെന്ന്​ മുൻതസർ മജീദ്​ പറഞ്ഞു. കമ്പനി സ്ഥാപകനും ചെയർമാനുമായ ഡോ. കെ.ടി. റബീഉല്ലയുടെ ദീർഘവീക്ഷണവും കഠിനാധ്വാനവും അദ്ദേഹം അനുസ്​മരിച്ചു.

publive-image

ഫർവാനിയ ജനറൽ മാനേജർ സുബൈർ മുസ്​ലിയാരകത്ത്​, ഫഹാഹീൽ ജനറൽ മാനേജർ റസ്​വാൻ അബ്​ദുൽ ഖാദർ, അൽ നാഹിർ ഇൻറർനാഷനൽ ക്ലിനിക്​ ജനറൽ മാനേജർ അബ്​ദുൽ അസീസ്​ എന്നിവർ സംബന്ധിച്ചു. നവീകരിച്ച ലോഗോ ചടങ്ങിൽ പ്രകാശനം ചെയ്​തു. വിവിധ ഗൾഫ്​ രാജ്യങ്ങളിലാണ്​ 30ലേറെ മെഡിക്കൽ സെൻററുകൾ ശിഫ അൽ ജസീറ ഗ്രൂപ്പിനുണ്ട്​.

publive-image

700​ലേറെ ഡോക്​ടർമാർ ഉൾപ്പെടെ 4000ത്തിലേറെ ജീവനക്കാർ ജോലി ചെയ്യുന്നു. ഒാരോ ദിവസവും ശരാശരി 20000ത്തിലേറെ പേർക്ക്​ സേവനം നൽകുന്നതായും അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

publive-image

publive-image

publive-image

kuwait
Advertisment