Advertisment

താനും സില്‍ക്ക് സ്മിതയും ശത്രുക്കളല്ല... ഡേര്‍ട്ടി പിക്ചറില്‍ തന്റെ കഥാപാത്രത്തെ കാണിച്ചിരിക്കുന്നത് ശരിയായിട്ടല്ല..തുറന്ന് പറഞ്ഞ് ഷക്കീല

author-image
ഫിലിം ഡസ്ക്
Updated On
New Update

സില്‍ക്ക് സ്മിതയും താനുമായി യാതൊരു പ്രശ്‌നങ്ങളുമില്ലെന്ന് തുറന്നു പറയുകയാണ് ഷക്കീല. സില്‍ക്ക് സ്മിതയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ദ ഡേര്‍ട്ടി പിക്ചറില്‍ വരച്ച് കാണിച്ചത് ഇരുവരും തമ്മിലുള്ള അകല്‍ച്ചയെക്കുറിച്ചായിരുന്നു. എന്നാല്‍ ഇത് സത്യമല്ലെന്നാണ് ഷക്കീല പറയുന്നത്.

Advertisment

publive-image

'വിദ്യാ ബാലന്റെ ഡേര്‍ട്ടി പിക്ചറില്‍ തന്റെ കഥാപാത്രത്തെ കാണിച്ചിരിക്കുന്നത് ശരിയായിട്ടല്ലെന്നും സില്‍ക് സ്മിതയുടെ സ്ഥാനം കൈയടക്കിയിട്ടില്ലെന്നും ഷക്കീല പറഞ്ഞു.

തന്റെ ആദ്യത്തെ വിജയചിത്രം സില്‍ക് സ്മിതയ്ക്കൊപ്പമായിരുന്നുവെന്നും നടി പറയുന്നു. 1995 ല്‍ ഇറങ്ങിയ പ്ലേ ഗേളാണ് ഷക്കീലയുടെ ആദ്യ വിജയ ചിത്രം. ചിത്രത്തില്‍ ഇരുവരും സഹോദരിമാരായാണ് അഭിനയിച്ചത്.

publive-image

'ഡേര്‍ട്ടി പികചറിലെ രംഗങ്ങളില്‍ എന്നെ സില്‍ക്കിന്റെ എതിരാളിയായിട്ടാണ് കാണിച്ചിരിക്കുന്നത്. തിരക്കഥയില്‍ അവര്‍ എന്ത് എഴുതിയിട്ടുണ്ടെങ്കിലും അത് അവരുടെ കാര്യമാണ്.

അതിനെക്കുറിച്ച് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ ചിത്രത്തില്‍ സില്‍ക്ക് സ്മിത ഷക്കീലയോട് പറയുന്ന ഡയലോഗില്‍ സത്യമില്ല. എന്റെ ആദ്യ ചിത്രം അവര്‍ക്കൊപ്പമായിരുന്നു. സഹോദരിയായി. അതിന് ശേഷം അവര്‍ മരിച്ചു. അതിനാല്‍ ഒരിക്കലും അവരോട് മത്സരിക്കേണ്ടി വന്നിട്ടില്ല' ഷക്കീല വ്യക്തമാക്കി.

Advertisment