ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update
പാലക്കാട്: കഴിഞ്ഞ രണ്ടാഴ്ചയായി സൈലന്റ് വാലി വനത്തിൽ നടത്തുന്ന തെരച്ചിലിൽ പ്രയോജനമില്ലെന്ന വനം വകുപ്പിന്റെ വിലയിരുത്തലിനെ തുടര്‍ന്ന് കാണാതായ വനം വകുപ്പ് വാച്ചർ രാജന് വേണ്ടി സൈലന്‍റ് വാലി സൈരന്ധ്രി വനത്തിൽ നടത്തുന്ന തെരച്ചിൽ അവസാനിപ്പിച്ചേക്കും.
Advertisment
എഴുപതോളം ക്യാമറകൾ പരിശോധിച്ചിട്ടും രാജനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതിനാൽ സൈലന്റ് വാലി വനത്തിലെ തെരച്ചിലവസാനിപ്പിച്ച് തമിഴ്നാട് മൂക്കുത്തി നാഷണൽ പാർക്കിലെ തെരച്ചിൽ തുടരാനാണ് നീക്കം. ഇക്കാര്യത്തിൽ നാളെ അന്തിമ തീരുമാനമുണ്ടാകും.
രാജനെ ഏതെങ്കിലും വന്യ ജീവി ആക്രമിച്ചോ, വനത്തിനുള്ളിൽ കുടുങ്ങിപ്പോയോ തുടങ്ങിയ സാധ്യതകളാണ് വനം വകുപ്പ് അന്വേഷിച്ചത്. രണ്ടാഴ്ചത്തോളം നടത്തിയ അന്വേഷണത്തിൽ നിന്നും വന്യജീവി ആക്രമണ സാധ്യതകളൊന്നുമില്ലെന്ന വിലയിരുത്തലാണ് വനംവകുപ്പിനുള്ളത്.