Advertisment

സ്ത്രീധന പീ‍‍ഡനം; അമ്മയ്ക്ക് വാട്‌സ്‌ആപ് സന്ദേശം അയച്ചശേഷം കന്നഡ പിന്നണി ഗായിക സുസ്മിത ആത്മഹത്യ ചെയ്തു

author-image
ഫിലിം ഡസ്ക്
New Update

ബെംഗളൂരു: കന്നഡ പിന്നണി ഗായിക സുസ്മിത വീടിനുള്ളില്‍ മരിച്ച നിലയില്‍. ബംഗളുരു അന്നപൂര്‍ണേശ്വരി നഗറിലെ വീട്ടിനുള്ളിലാണ് ഇന്ന് രാവിലെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിനു മിനിറ്റുകള്‍ക്കു മുമ്പ് ജീവനൊടുക്കാന്‍ പോവുകയാണെന്നു കാണിച്ചു സുസ്മിത അമ്മയ്ക്ക് വാട്‌സ്‌ആപ് സന്ദേശം അയച്ചിരുന്നു.

Advertisment

publive-image

ഭര്‍തൃവീട്ടുകാര്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചിരുന്നതായി സുസ്മിതയുടെ ബന്ധുക്കള്‍ ആരോപിച്ചു. ശരത് കുമാര്‍ എന്നയാളെയാണ് സുസ്മിതയുടെ ഭര്‍ത്താവ്.സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

മണ്ഡ്യ സ്വദേശിനിയായ സുസ്മിത അഞ്ചു വര്‍ഷം മുമ്പാണു ചലച്ചിത്രമേഖലയില്‍ സജീവമാകുന്നത്. ഹാലു തുപ്പ, ശ്രീസമന്യ തുടങ്ങിയ ഹിറ്റ് സിനിമകളിലെ പാട്ടുകളിലൂടെയാണ് സുസ്മിത പ്രശസ്തയായത്.

singer suicide case
Advertisment