Advertisment

എസ്‌ഐഒ കോഴിക്കോട് കളക്ട്രേറ്റ് മാർച്ച് സംഘടിപ്പിച്ചു

New Update

publive-image

Advertisment

എസ്‌ഐഒ കളക്ട്രേറ്റ് മാർച്ച് സംസ്ഥാന സെക്രട്ടറി മുഹമ്മദ് സഈദ് ടി.കെ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: പാലോളി കമ്മിറ്റി റിപ്പോർട്ട് അട്ടിമറിച്ച് ജനസംഖ്യാ അനുപാതത്തിൽ മുസ്‌ലിം ക്ഷേമ പദ്ധതികൾ നടപ്പാക്കാനുള്ള മന്ത്രിസഭാ തീരുമാനം പുന:പരിശോധിക്കണം എന്നാവശ്യപ്പെട്ട് എസ്ഐഒ കോഴിക്കോട് കളക്ട്രേറ്റ് മാർച്ച് സംഘടിപ്പിച്ചു.

പാലോളി - സച്ചാർ കമ്മിറ്റി റിപ്പോർട്ടുകൾ അട്ടിമറിക്കാനുള്ള സർക്കാർ തീരുമാനം മുസ്‌ലിം സമുദായത്തോടുള്ള വഞ്ചനയാണെന്നും മുസ്ലിംകൾ അനർഹമായത് നേടുന്നു എന്ന സംഘ്പരിവാർ വംശീയ പ്രചാരണങ്ങളെ ഇടതുപക്ഷം ഏറ്റെടുക്കുകയും ചെയ്യുന്നുവെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സഈദ് ടി.കെ പറഞ്ഞു.

മുസ്ലിംകൾ അനുഭവിക്കുന്ന സാമൂഹിക നീതിയുടെ പ്രശ്നത്തെ മുഖവിലക്കെടുക്കാൻ മുഖ്യമന്ത്രി തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്രറ്റേണിറ്റി ജില്ലാ ജനറൽ സെക്രട്ടറി ലബീബ് കായക്കൊടി, എസ്.ഐ.ഒ ജില്ലാ സെക്രട്ടറി നവാഫ് പാറക്കടവ്, ജോയിന്റ് സെക്രട്ടറിമാരായ റഹീം പൈങ്ങോട്ടായി, ഷഫാഖ് കക്കോടി തുടങ്ങിയവർ സംസാരിച്ചു. ഉമർ മുഖ്താർ, ഫഹീം വേളം എന്നിവർ നേതൃത്വം നൽകി.

kozhikode news sio kozhikode
Advertisment