Advertisment

സാമൂഹിക ഇടപെടലുകൾ രൂപപ്പെടുത്താൻ വിദ്യാർഥി സമൂഹം വൈജ്ഞാനികമായി സജ്ജമാകണം: എസ്‌ഐഒ സംസ്ഥാന പ്രസിഡന്റ് അംജദ് അലി ഇ.എം

New Update

publive-image

Advertisment

മലപ്പുറം: ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലൂന്നി സാമൂഹിക-രാഷ്ട്രീയ ഇടപെടലുകൾ രൂപപ്പെടുത്താൻ വിദ്യാർഥി സമൂഹം വൈജ്ഞാനികമായി സജ്ജമാകണമെന്ന് എസ്ഐഒ സംസ്‌ഥാന പ്രസിഡന്റ് അംജദ് അലി ഇ.എം.

മുസ്‌ലിം വിദ്യാർഥികളുടെ വൈജ്ഞാനിക ഉന്നമനം ലക്ഷ്യംവെച്ച് എസ്ഐഒ മലപ്പുറം ജില്ല കമ്മിറ്റി രൂപം നൽകിയ അകാദമിക് കൂട്ടായ്‌മയായ 'ആലി മുസ്‌ലിയാർ സ്റ്റഡി സർക്കിളി'ന്റെ ലോഗോ പ്രകാശന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്ഐഒ സംസ്‌ഥാന പ്രസിഡന്റ് അംജദ് അലിയും ജനറൽ സെക്രട്ടറി അൻവർ സലാഹുദ്ദീനും ചേർന്ന് ലോഗോ പ്രകാശനം നിർവഹിച്ചു. സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ജുമൈൽ പി.പി, എസ്ഐഒ ജില്ല പ്രസിഡണ്ട് ബാസിത് താനൂർ, സെക്രട്ടറി ഫവാസ് അമ്പാളി, സ്റ്റഡി സർക്കിൾ കൺവീനർ സഹൽ ബാസ് എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.

 

malappuram news sio malappuram
Advertisment