Advertisment

സ​ച്ചാ​ർ, പാ​ലോ​ളി ക​മ്മി​റ്റി ശി​പാ​ർ​ശ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മുസ്ലിം സമുദായത്തിനായി ന​ട​പ്പാ​ക്കി​യ ​സ്​​കോ​ള​ർ​ഷി​പ്പു​ക​ളു​ടെ അ​നു​പാ​തം മാ​റ്റി സർക്കാർ ഉ​ത്ത​ര​വി​റ​ക്കിയ നടപടി മുസ്ലിം സമുദായത്തോടുള്ള തികഞ്ഞ വഞ്ചന - എസ്ഐഒ സംസ്ഥാന പ്രസിഡൻ്റ് അംജദ് അലി ഇ.എം

New Update

publive-image

Advertisment

മുസ്‌ലിം സ്കോളർഷിപ് ജനസംഖ്യാനുപാതികമാക്കി ഇറക്കിയ സർക്കാർ ഉത്തരവ് എസ്ഐഒ സംസ്ഥാന പ്രസിഡൻ്റ് അംജദ് അലി ഇ.എം കത്തിക്കുന്നു

സ​ച്ചാ​ർ, പാ​ലോ​ളി ക​മ്മി​റ്റി ശി​പാ​ർ​ശ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മുസ്ലിം സമുദായത്തിനായി ന​ട​പ്പാ​ക്കി​യ ​സ്​​കോ​ള​ർ​ഷി​പ്പു​ക​ളു​ടെ അ​നു​പാ​തം മാ​റ്റി സർക്കാർ ഉ​ത്ത​ര​വി​റ​ക്കിയ നടപടി മുസ്ലിം സമുദായത്തോടുള്ള തികഞ്ഞ വഞ്ചനയാണെന്ന് എസ്ഐഒ സംസ്ഥാന പ്രസിഡൻ്റ് അംജദ് അലി ഇ.എം പറഞ്ഞു.

മുസ്‌ലിം സ്കോളർഷിപ് ജനസംഖ്യാനുപാതികമാക്കി ഇറക്കിയ സർക്കാർ ഉത്തരവ് കത്തിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം സമുദായത്തോട് വിവേചനം നിറഞ്ഞ ഏതു നടപടിയും ആകാം എന്നതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് സ്കോളർഷിപ്പുകൾ ജനസംഖ്യാനുപാതികമാക്കിയ സർക്കാർ ഉത്തരവ്.

സച്ചാർ കമ്മിറ്റിയുടെ നിർദ്ദേശങ്ങളെ ഫലത്തിൽ അട്ടിമറിച്ച വഞ്ചനാപരമായ ഉത്തരവിനെതിരെ പ്രതിഷേധിക്കാൻ മുഴുവൻ സമുദായ- രാഷ്ട്രീയ സംഘടനകളും വ്യക്തികളും രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. എസ്‌ഐഒ സംസ്ഥാന സെക്രട്ടറിമാരായ ശമീർ ബാബു കൊടുവള്ളി, സ ഈദ്‌ കടമേരി, അബുദുൽ ജബ്ബാർ, ശാഹിൻ സി എസ്‌, സൽമാനുൽ ഫാരിസ്‌, തശ്‌ രീഫ്‌ കെ പി, നിയാസ്‌ വേളം തുടങ്ങിയവർ പെങ്കെടുത്തു.

sio
Advertisment