Advertisment

വെഞ്ഞാറമൂട് ചാരിറ്റി വില്ലേജിനൊപ്പം എസ്ഐഒയുടെ പെരുന്നാൾ പങ്ക്

New Update

publive-image

Advertisment

വെഞ്ഞാറമൂട്: ചെറിയ പെരുന്നാൾ ദിനത്തിൽ എസ്ഐഒ കണിയാപുരം ഏരിയയുടെ നേതൃത്വത്തിൽ വെഞ്ഞാറമൂട് കേന്ദ്രമായി പ്രവർത്തിക്കുന്ന ചാരിറ്റി വില്ലേജിലെ നൂറോളം വരുന്ന നിവാസികൾക്ക് പെരുന്നാൾ പങ്ക് എന്ന തലക്കെട്ടിൽ ഉച്ചഭക്ഷണം വിതരണം ചെയ്തു.

സമൂഹത്തിൻറെ നാനാതുറകളിൽ നിന്നും മാറ്റി നിർത്തപ്പെട്ട ദരിദ്രരും നിരാലംബരുമായ അവശ വിഭാഗങ്ങൾക്ക് ആശ്വാസം ആകാനും, അവരെ സ്വന്തമായി എഴുന്നേറ്റു നിൽക്കാനും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സന്നദ്ധ സേവന പ്രസ്ഥാനമാണ് ചാരിറ്റി വില്ലേജ്.

publive-image

സമൂഹം ഒന്നടങ്കം കഷ്ടത അനുഭവിക്കുന്ന ഈ സാഹചര്യത്തിൽ മറ്റുള്ളവർക്കെല്ലാം മാതൃകയായി സേവനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന എസ്ഐഒയ്ക്ക്വി ചാരിറ്റി വില്ലേജ് ചെയർമാൻ ഉവൈസ് അമാനി നന്ദിയും ആശംസകളും രേഖപ്പെടുത്തി.

എസ്ഐഒ കണിയാപുരം ഏരിയ പ്രസിഡൻറ് അംജദ് റഹ്മാൻ ചാരിറ്റി വില്ലേജ് അന്തേവാസികൾക്ക് ഈദ് ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. ഫൈസൽ പള്ളിനട, സൽമാനുൽ ഫാരിസി ,ആരിഫ് അലി തുടങ്ങിയവർ നേതൃത്വം നൽകി

trivandrum news
Advertisment