സിസ്റ്റർ അഭയ കൊലക്കേസ്: തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി ഇന്ന് പരിഗണിക്കും

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, February 12, 2019

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസ് ഇന്ന് തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി പരിഗണിക്കും. ഫാ.തോമസ് എം.കോട്ടൂര്‍, സിസ്റ്റര്‍ സെഫി, ക്രൈംബ്രാഞ്ച് മുന്‍ എസ്.പി. കെ.ടി. മൈക്കിള്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

നേരത്തേ കേസിലെ രണ്ടാം പ്രതി ഫാ.ജോസ് പൂതൃക്കയിലെനെ സി.ബി.ഐ കോടതി തെളിവുകളുടെ അഭാവത്തില്‍ കുറ്റവിമുകതനാക്കിയിരുന്നു.
നിലവിലെ പ്രതികള്‍ ഹൈക്കോടതിയില്‍ നല്‍കിയ വിടുതല്‍ ഹര്‍ജികള്‍ നിലനില്‍ക്കുന്നതു കൊണ്ടാണ് കേസ് നടപടികള്‍ നിരന്തരമായി മാറ്റി വെയ്ക്കുന്നത്.

1992 മാര്‍ച്ച് 27 നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

×