Advertisment

കുവൈറ്റില്‍ നിന്നും പ്രവാസി യുവതി അവധിയ്ക്കായി സ്വന്തം രാജ്യത്തേയ്ക്ക് പോയ തക്കം നോക്കി സഹോദരിയുടെ വീട്ടു സാമഗ്രഹികള്‍ വിറ്റ് തുലച്ച് സഹോദരന്‍ ; പരാതിയുമായി യുവതി പൊലീസ് സ്റ്റേഷനില്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്: കുവൈറ്റില്‍ നിന്നും പ്രവാസി യുവതി അവധിയ്ക്കായി സ്വന്തം രാജ്യത്തേയ്ക്ക് പോയ തക്കം നോക്കി സഹോദരിയുടെ വീട്ടു സാമഗ്രഹികള്‍ സഹോദരന്‍ വിറ്റ് കാശാക്കി.അറബ് യുവതിയാണ് സ്വന്തം സഹോദരനെയിരെ പരാതിയുമായി ജലീബ് അല്‍ ഷുവൈക്ക് പൊലീസ് സ്റ്റേഷനിലെത്തിയത്.

Advertisment

publive-image

താന്‍ തന്റെ രാജ്യത്തേയ്ക്ക് അവധിയാഘോഷത്തിന് പോയ സമയത്ത് സഹോദരന്‍ തന്റെ വീട്ടിലുണ്ടായിരുന്ന ഫര്‍ണിച്ചറുകളും മറ്റും വിറ്റെന്നാണ് യുവതിയുടെ പരാതി. യുവതിയുടെ സഹോദരന്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.

തന്റെ സഹോദരി തനിക്ക് 1354 കെഡി തരാനുണ്ടായിരുന്നുവെന്നും പലതവണ കേണപേക്ഷിച്ചിട്ടും പണം നല്‍കാന്‍ കൂട്ടാക്കാതിരുന്നതിനെ തുടര്‍ന്നാണ് വീട്ടുവസ്തുക്കള്‍ വിറ്റ് പണം ഈടാക്കിയതെന്നും സഹോദരന്‍ പൊലീസില്‍ മൊഴി നല്‍കി .

kuwait kuwait latest
Advertisment