Advertisment

തിരഞ്ഞെടുപ്പിനു ശേഷം സിപിഎം കോൺഗ്രസുമായി സഹകരിക്കുമെന്ന് സീതാറാം യച്ചൂരി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം സിപിഎം കോൺഗ്രസുമായി സഹകരിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. സംസ്ഥാനങ്ങളിലെ നിലപാടു സഹകരണത്തിനു തടസ്സമാകില്ല. സംസ്ഥാനങ്ങളിൽ‌ സ്വീകരിക്കുന്നതു പ്രാദേശിക രാഷ്ട്രീയമാണ്. ബിജെപിയെ പുറത്താക്കലാണു ലക്ഷ്യമെന്നും യെച്ചൂരി പറഞ്ഞു.

ദേശീയതലത്തിൽ മഹാസഖ്യ രൂപീകരണം സാധ്യമല്ല. എല്ലാ പാർട്ടികള്‍ക്കും അവരുടേതായ പ്രാദേശിക അടിത്തറയുണ്ട്. അതിനപ്പുറം അവർ‌ക്കു നിലനിൽ‌പ്പില്ല. സഖ്യത്തിനായുള്ള സാധ്യതകൾ സംസ്ഥാന തലത്തിൽ മാത്രമേ ഉണ്ടാകു. വേലി ചാടുന്നതിനു തൃണമൂൽ കോൺഗ്രസ് പേരുകെട്ടവരാണ്. വാജ്പേയി സർക്കാരിനെയും യുപിഎ സർക്കാരിനെയും അവർ പിന്തുണച്ചിരുന്നു. എന്നാൽ സിപിഎമ്മിന്റെ നിലപാട് മാറ്റമില്ലാതെ തുടരുന്നു.

Advertisment