Advertisment

അച്ഛനാണത്രേ, ആ ഇരിപ്പുകണ്ടാ. ഏറിയാല്‍ ഏട്ടന്‍, അതികൂടുതല്‍ പറയുമോ ? അച്ഛന് വേറിട്ട പിറന്നാള്‍ ആശംസയുമായി ഗായിക സിതാര കൃഷ്ണകുമാര്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

മലയാളത്തിലെ ശ്രദ്ധേയയായ ഗായികയാണ് സിത്താര കൃഷ്ണകുമാര്‍. അച്ഛന് വേറിട്ട പിറന്നാള്‍ ആശംസയുമായി ഗായിക സിതാര കൃഷ്ണകുമാര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. 'അച്ഛനാണത്രേ, ആ ഇരിപ്പുകണ്ടാ. ഏറിയാല്‍ ഏട്ടന്‍, അതികൂടുതല്‍ പറയുമോയെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ താരം ചോദിക്കുകായണ്.

Advertisment

publive-image

ഇനി എന്നാണാവോ ഈ മനുഷ്യനെ കാണിച്ച്‌, അനിയന് സുഖമല്ലേ സിതാരേ എന്ന് ആളുകള്‍ ചോദിക്കുക. അച്ഛനോടൊക്കെ അസൂയ തോന്നു എന്നും സിതാര കുറിപ്പിലൂടെ വ്യക്തമാക്കുകയും ചെയുന്നു.

താരത്തിന്റെ കുറിപ്പ്

'അച്ഛനാണത്രേ, ആ ഇരിപ്പുകണ്ടാ. ഏറിയാല്‍ ഏട്ടന്‍, അതികൂടുതല്‍ പറയുമോ? ഇനി എന്നാണാവോ ഈ മനുഷ്യനെ കാണിച്ച്‌, അനിയന് സുഖമല്ലേ സിതാരേ എന്ന് ആളുകള്‍ ചോദിക്കുക. അച്ഛനോടൊക്കെ അഷൂയ തോന്നുവോ? ശേ! എനിക്കറിയാവുന്ന ഏറ്റവും നല്ല മനുഷ്യന്, എന്റെ അച്ഛക്കുട്ടന് പിറന്നാള്‍ ആശംസകള്‍. കെട്ടിപ്പിടിച്ച്‌ ഉമ്മ !!!!!!

NB:കാര്‍ത്തികയുടെയും, അഷ്ടമിരോഹിണിയുടേയും ഇടയിലെവിടെയോ ആണ് മൂപ്പരുടെ പിറന്നാള്‍ !!

ഞങ്ങള്‍ ബാലഗോകുലമായി കൊണ്ടാടാറാണ് പതിവ്

sithara
Advertisment