Advertisment

തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക് മാത്രം; ശിവരാജ് സിങ് ചൗഹാന്‍ രാജിവച്ചു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ രാജിവച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക് മാത്രമാണെന്നും സര്‍ക്കാറുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisment

publive-image

മധ്യപ്രദേശില്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കില്ല. ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്‍കി മടങ്ങവെ സംസാരിക്കുകയായിരുന്നു അദ്ദേഹം. തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക് മാത്രമാണ്. ഇതോടെ താന്‍ സ്വതന്ത്രനായി എന്നും ചൗഹാന്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പില്‍ പ്രയത്‌നിച്ച പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ച ചൗഹാന്‍ കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിനെ അഭിനന്ദിക്കുകയും ചെയ്തു.

അതേസമയം സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ച് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ കാണുകയാണ്. 114 സീറ്റുകളിലാണ് കോണ്‍ഗ്രസിനുള്ളത്. രണ്ട് കോണ്‍ഗ്രസ് വിമത എംഎല്‍എമാരുടെ പിന്തുണയും ബിഎസ്പി2 എസ്പി1 സ്വതന്ത്രര്‍ 2 എന്നിവരുടെ പിന്തുണയും കോണ്‍ഗ്രസ് അവകാശപ്പെടുന്നുണ്ട്.

Advertisment