Advertisment

ചികിത്സക്കായി എം.ശിവശങ്കറിനെ ആയുര്‍വേദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

New Update

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറെ വഞ്ചിയൂരിലെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisment

publive-image

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍നിന്നു തിങ്കളാഴ്ച വൈകുന്നേരം 5.20-ഓടെയാണ് ഇദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തത്. ശിവശങ്കറിന് കിടത്തിച്ചികിത്സയുടെ ആവശ്യമില്ലെന്ന മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തലിനെത്തുടര്‍ന്നായിരുന്നു ഇത്.

ശിവശങ്കറിന് കാര്യമായ പ്രശ്നമില്ലെന്ന് മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യാമെന്ന് ഞായറാഴ്ച തന്നെ അസ്ഥിരോഗവിഭാഗത്തിലെ ഡോക്ടര്‍ മെഡിക്കല്‍ ബോര്‍ഡിനെ അറിയിക്കുകയും ചെയ്തു. നട്ടെല്ലിനു വേദനയുണ്ടെന്നും ദീര്‍ഘകാലമായി ചികിത്സ നടത്തുന്നുണ്ടെന്നും ശിവശങ്കര്‍ ഡോക്ടര്‍മാരെ അറിയിച്ചിരുന്നു. എന്നാല്‍, വിശ്രമിച്ചാല്‍ മതിയെന്നായിരുന്നു നിര്‍ദേശം. തുടര്‍ന്നാണ് ശിവശങ്കര്‍ ആംബുലന്‍സില്‍ ആയുര്‍വേദ ആശുപത്രിയിലെത്തിയത്.

അതേസമയം, എം.ശിവശങ്കറിന്റെ അറസ്റ്റ് വെള്ളിയാഴ്ച വരെ ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. വെളളിയാഴ്ചയ്ക്കകം കസ്റ്റംസിനോട് വിശദീകരണം നല്‍കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു.

sivasankker ayurveda hospita
Advertisment