Advertisment

ട്രംപെത്തും മുമ്പേ ട്രംപിനുവേണ്ട സുരക്ഷാ- യാത്രാസാമഗ്രികൾ ഇന്ത്യയിലെത്തി : പറന്നിറങ്ങിയത് ആറ് ഭീമന്‍ ചരക്ക് വിമാനങ്ങള്‍

author-image
admin
New Update

അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്പേ അമേരിക്കയില്‍ നിന്നും ആറു ചരക്കുവിമാനങ്ങള്‍ ഇന്ത്യന്‍ മണ്ണില്‍ എത്തിക്കഴിഞ്ഞു. പ്രസിഡന്‍റിനുള്ള സുരക്ഷാ- യാത്രാസാമഗ്രികളാണ് ഈ വിമാനങ്ങള്‍ നിറയെ.

Advertisment

publive-image

ട്രംപിന് യാത്ര ചെയ്യാനുള്ള 'ബീസ്റ്റ്' എന്ന അത്യാധുനിക ലിമോസിന്‍ കാറും ആവശ്യമെങ്കില്‍ ഉപയോഗിക്കാനുള്ള 'മറീന്‍-വണ്‍' ഹെലികോപ്റ്ററുകളുമൊക്കെ ഇന്ത്യയില്‍ എത്തിക്കഴിഞ്ഞു.

ബോയിങ്ങിന്‍റെ സി 17 ഗ്ലോബ് മാസ്റ്റര്‍ വിമാനത്തിലാണ് ഹെലിക്കോപ്റ്ററുകള്‍ ഇന്ത്യയിലെത്തിച്ചത്. നിലവില്‍ ലോകത്തിലെ ഏറ്റവും കരുത്തുറ്റ വിമാനങ്ങളില്‍ ഒന്നാണ് ബോയിങ്ങിന്‍റെ സി 17 ഗ്ലോബ് മാസ്റ്റര്‍. ട്രംപിന്‍റെ സന്ദര്‍ശനത്തിന് മുന്നോടിയായി ഇത്തരം ആറ് വിമാനങ്ങള്‍ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതില്‍ ആദ്യത്തേതാണ് കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയത്. മറീന്‍ വണ്‍ ഹെലിക്കോപ്റ്ററുകള്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സഞ്ചരിക്കാനുള്ള വാഹനങ്ങള്‍, ട്രംപ് സഞ്ചിരിക്കുന്ന കാഡിലാക് വണ്‍ കാര്‍, സുരക്ഷാ ഉപകരണങ്ങള്‍ എന്നിവയാണ് സി 17 ല്‍ എത്തിക്കുക.

Advertisment