Advertisment

ചൈനയില്‍ ചരക്ക് തീവണ്ടി പാളം തെറ്റി വീട്ടിലേക്ക് ഇടിച്ചു കയറി ആറ് മരണം

New Update

publive-image

Advertisment

ഗോങ്യ : ചൈനയിലെ ഗോങ്യയില്‍ ചരക്ക് തീവണ്ടി പാളം തെറ്റി സമീപത്തുള്ള വീട്ടിലേക്ക് ഇടിച്ചു കയറി ആറ് മരണം. അലുമിനിയം അയിര് കൊണ്ടു പോയ ട്രെയിനാണ് പാളംതെറ്റിയത്.

ചൈനയിലെ ഏറ്റവും വലിയ സംസ്ഥാന ഉടമസ്ഥതയിലുള്ള അലുമിനിയം പ്രൊഡ്യൂസറായ ചാള്‍ക്കോയുടെ ട്രെയിനാണ് അപകടത്തില്‍ പെട്ടത്. രക്ഷാപ്രവര്‍ത്തനത്തിനിടെ നാല് ജീവനക്കാരുടെയും, രണ്ട് സിവിലിയന്‍മാരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി.

അലുമിനിയം അയിരുകള്‍ നിറഞ്ഞ പതിനാലു വാഗണുകള്‍ ഒന്നിന് മുകളില്‍ ഒന്നായി വീണത് രക്ഷാപ്രവര്‍ത്തനത്തിനെ ദുരിതപൂര്‍ണമാക്കിയതായി ഗോങ്യയി അധികൃതര്‍ അറിയിച്ചു. ഓരോ ബോഗിയിലും 60 ടണ്‍ അലുമിനിയത്തിന്റെ അയിരുകളാണ് ഉണ്ടായിരുന്നത്.

Advertisment