Advertisment

 ശ്രീലങ്ക വഴി ആറ് ലഷ്കര്‍-ഇ-ത്വയിബ ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നു ?; സംഘത്തില്‍ ശ്രീലങ്കന്‍ തമിഴ് വംശജരും പാകിസ്ഥാനിയും ;  സംഘം കോയമ്പത്തൂരില്‍ എത്തിയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്‌

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

കോയമ്പത്തൂര്‍ : ശ്രീലങ്ക വഴി ആറ് ലഷ്കര്‍-ഇ-ത്വയിബ പ്രവര്‍ത്തകര്‍ ഇന്ത്യയിലേക്ക് കടന്നതായി ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. അഞ്ച് ശ്രിലങ്കന്‍ തമിഴ് വംശജരും ഒരു പാകിസ്ഥാന്‍ സ്വദേശിയുമുള്‍പ്പെടുന്ന സംഘം തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ എത്തിയെന്നാണ് ഇന്‍റലിജന്‍സ് നല്‍കുന്ന നിര്‍ണായക വിവരം.

Advertisment

publive-image

റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കോയമ്പത്തൂരില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ചെന്നൈയിലും പൊലീസ് പട്രോളിംഗ് ശക്തമാക്കിയതായി ചെന്നൈ പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.

അഫ്ഗാന്‍ ഭീകരരെ കശ്മീരില്‍ വിന്യസിക്കുന്നതിനായി പാകിസ്ഥാന്‍ ശ്രമിക്കുന്നതായി നേരത്തെ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ഈ ഭീകരര്‍ പാക് അധീന കശ്മീരിലൂടെ ജമ്മു കശ്മീരിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതായും ഇന്‍റലിജന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു.

Advertisment