Advertisment

നിർമ്മാണം പാതിവഴിയിൽ നിർത്തിവെച്ച ഓവുചാലിന്‍റെ പുറത്തേയ്ക്ക് തള്ളി നിന്നിരുന്ന ഇരുമ്പുദണ്ഡ് തുളഞ്ഞുകയറി ; ആറുവയസ്സുകാരന് ഗുരുതര പരിക്ക്

New Update

ബെംഗളൂരു : നിർമ്മാണം പാതിവഴിയിൽ നിർത്തിവെച്ച ഓവുചാലിന്‍റെ പുറത്തേയ്ക്ക് തള്ളി നിന്നിരുന്ന ഇരുമ്പുദണ്ഡ് തുളഞ്ഞുകയറി ആറുവയസ്സുകാരന് ഗുരുതരമായി പരിക്കേറ്റു. ബെംഗളൂരു നെലമംഗലയിലെ മദനായകനഹള്ളിയിൽ ജനുവരി 18 നാണ് സംഭവം. നെലമംഗല സ്വദേശിയായ വിജേഷിന്റെ മകനായ അർജുനാണ് പരിക്കേറ്റത്.

Advertisment

publive-image

മറ്റു കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ റോഡിൽ വീണ അർജ്ജുന്റെ വയറിൽ ഇരുമ്പുദണ്ഡ് തുളഞ്ഞുകയറുകയായിരുന്നു. സംഭവിച്ചതെന്തെന്ന് മനസ്സിലാവാതെ കുട്ടികൾ അർജ്ജുനെ എഴുനേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും വേദനകൊണ്ട് പുളഞ്ഞ കുട്ടിയെ പിന്നീട് നാട്ടുകാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഉടൻ ശസ്ത്രക്രിയയ്ക്ക് വിധേയനായ കുട്ടി സുഖം പ്രാപിച്ചു വരികയാണ്.

സംഭവത്തിൽ കൺസ്ട്രക്ഷൻ എൻജിനീയർ, പഞ്ചായത്ത് ഡെവലപ്മെന്റ് ഓഫീസർ എന്നിവർക്കെതിരെ വിജേഷ് പരാതി നൽകിയിട്ടുണ്ട്. സ്ഥലമുടമയുമായുള്ള ഭൂമി തർക്കത്തെ തുടർന്നാണ് ഡ്രെയിനേജ് നിർമ്മാണം നിർത്തിവെച്ചതെന്ന് പഞ്ചായത്ത് ഡവലപ്മെന്റ് ഓഫീസർ വി കെ അനസൂയ പറഞ്ഞു.

കുട്ടിയ്ക്ക് അപകടം പറ്റിയതിൽ ഖേദിക്കുന്നുവെന്നും കുട്ടിയുടെ കുടുംബത്തിന് സാമ്പത്തിക സഹായം ഉറപ്പുവരുത്തുമെന്നും അവർ വ്യക്തമാക്കി.വിജേഷിന്റെ പരാതിയിൽ ഭൂവുടമയേയും പഞ്ചായത്ത് ഓഫീസറെയും ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിലെടുത്തു.

Advertisment