Advertisment

കൊല്ലത്ത് ആറു വയസ്സുകാരി കൊവിഡ് ബാധിച്ച് മരിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

കൊല്ലം: കുന്നത്തൂർ താലൂക്കിൽ ആറു വയസുകാരി കോവിഡ് ബാധിച്ച് മരിച്ചു. വടക്കൻ മൈനാഗപ്പള്ളി കാരൂർകടവ് തട്ടുപുരയ്ക്കൽ കിഴക്കതിൽ നവാസ്-ഷെറീന ദമ്പതികളുടെ മകൾ ആയിഷ (6) യാണ് കോവിഡ് ബാധിച്ച് മരിച്ചത്.

കുട്ടി ആഗസ്റ്റ് 18 മുതല്‍ ശ്വാസകോശ സംബന്ധമായ അസുഖത്തിന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ കൊവിഡും സ്ഥിരീകരിച്ചു. ഞരമ്പുകള്‍ക്ക് ബലക്ഷയുണ്ടാകുന്ന അസുഖമുണ്ടായിരുന്നതായി മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.

Advertisment