Advertisment

പൊളളലേറ്റ മലയാളി യുവാവ് മരണത്തിന് കീഴടങ്ങി, മരണത്തില്‍ ദുരുഹത.

author-image
admin
Updated On
New Update

റിയാദ്: പൊളളലേറ്റ മലയാളി യുവാവ് മരണതതിന് കീഴടങ്ങി. ആലപ്പുഴ ലജനത്ത് വാര്‍ഡില്‍ ഹംസകുട്ടി സത്താര്‍ സിയാദ്(47) ആണ് റിയാദ് ശുമേസി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്നു. ന്യൂ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുളള അല്‍മ ഗ്‌ളാസ് ആന്റ് അലൂമി നിയം കമ്പനിയില്‍ ജീവനക്കാരനാണ്.

Advertisment

publive-image

ഇന്നലെ രാത്രി താമസ സ്ഥലത്താണ് പൊളളലേറ്റത്. സഹപ്ര വര്‍ത്തകനായ മറ്റൊരാള്‍ക്കും പൊളളലേറ്റു. പൊലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. റെഡ് ക്രസന്റ് ആംബു ലന്‍സിലാണ് ഹംസകുട്ടി സതതാർ സിയാദിനെ ആശുപത്രി യിലെത്തിച്ചത്.

സംഭവത്തില്‍ അസ്വഭാവികത ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. അഗ്‌നിബാധയുടെ കാരണവും ബോധപൂര്‍വം അപായപ്പെടു ത്താന്‍ ശ്രമം നടന്നോ എന്നതും പൊലീസ് അന്വേഷിച്ചുവരുക യാണ്. നീണ്ട നാൾ പ്രവാസിയായിരുന്ന സിയാദ്ഈ മാസം 20 ന് നാട്ടില്‍ വരാനിരികെയാണ് ദാരുണമായ സംഭവം ഉണ്ടായത്.

ഭാര്യ ഷൈലജ, മക്കൾ സിയാന സിയാദ് ലജ്നത് സ്കൂൾ +2 വിദ്ധ്യർത്ഥിനിയും, സൈറാസിയാദ് ആറാം ക്ലാസിൽ സെൻറ്: ജോസഫ്സ് സ്കൂളിലും പഠിക്കുന്നു . കുടുംബത്തിൻറ ആശ്രയം സിയാദിൻറ ഏക വരുമാനത്തിലായിരുന്നു. റിയാദിലെ ആലപ്പുഴക്കാരുടെ കൂട്ടായ്മ ഈ്‌സ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവ) പ്രവര്‍ത്തകര്‍ സഹായവുമായി രംഗത്തുണ്ട്.

Advertisment