Advertisment

ഇടുക്കി മാവടിയില്‍ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് അസ്ഥികൂടം കണ്ടെത്തി; ഭാഗികമായി കത്തിക്കരിഞ്ഞ ഷര്‍ട്ടും കൈലിയും കണ്ടെത്തി

New Update

publive-image

Advertisment

ഇടുക്കി: മാവടിയില്‍ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് അസ്ഥികൂടം കണ്ടെത്തി. വര്‍ഷങ്ങളായി കൃഷി ചെയ്യാതെ തരിശായി കിടക്കുന്ന ചെങ്കുത്തായ പ്രദേശത്താണ് അസ്ഥികൂടം കണ്ടെത്തിയത്.

അസ്ഥികൂടത്തിന് സമീപത്ത് ഭാഗികമായി കത്തിക്കരിഞ്ഞ നിലയില്‍ ഷര്‍ട്ടും കൈലിയും മൊബൈല്‍ ഫോണും കേടുപാടുകള്‍ സംഭവിക്കാത്ത ഒരു കുടയും കണ്ടെടുത്തിട്ടുണ്ട്.

പാറക്കെട്ടുകളും കുറ്റിച്ചെടികളും നിറഞ്ഞ പ്രദേശമായതിനാല്‍ ആളുകള്‍ ഇവിടേക്ക് വരാറില്ലായിരുന്നു. പൂ പറിക്കാനായെത്തിയ നാട്ടുകാരനാണ് അസ്ഥികൂടം കണ്ടത്.

അസ്ഥികൂടമടക്കം കണ്ടെടുത്തതെല്ലാം പരിശോധനയ്ക്ക് അയച്ചു.

Advertisment