Advertisment

മൂന്നുപേർ നിരന്നുനിന്ന് നടുവിൽ നിൽക്കുന്നയാൾ മുകളിലേക്ക് ചാടും ; ഇരു വശങ്ങളിലുമുള്ളവർ കാലുകൾ കൊണ്ട് അയാളെ തട്ടിവീഴ്ത്തും ; ഇതോടെ നടുവിൽ നിൽക്കുന്നയാൾ തലയിടിച്ച് താഴെ വീഴുന്നു ; മരണം വരെ സംഭവിക്കാവുന്ന അപകടകരമായ കളി ; വൈറലായ സ്കള്‍ ബ്രേക്കര്‍ ചലഞ്ചിനെതിരെ ശക്തമായ മുന്നറിയിപ്പുമായി അധികൃതർ

New Update

ഡൽഹി : നിരവധി രാജ്യങ്ങളില്‍ ഒട്ടേറെ അപകട മരണങ്ങൾക്കു കാരണമായ കീ കീ ചലഞ്ചിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ വൈറലായ സ്കള്‍ ബ്രേക്കര്‍ ചലഞ്ചിനെതിരെ ശക്തമായ മുന്നറിയിപ്പുമായി അധികൃതർ. ട്രിപ്പിങ് ജംപ് എന്ന പേരിലും അറിയപ്പെടുന്ന ഈ ചലഞ്ച് വിദ്യാർഥികൾക്കും യുവാക്കൾക്കുമിടയിലാണ് വ്യാപകമായി പ്രചരിക്കുന്നത്.

Advertisment

publive-image

മൂന്നുപേർ നിരന്നുനിന്ന് നടുവിൽ നിൽക്കുന്നയാൾ മുകളിലേക്ക് ചാടുമ്പോൾ ഇരു വശങ്ങളിലുമുള്ളവർ കാലുകൾകൊണ്ട് അയാളെ തട്ടിവീഴ്ത്തുന്നതാണ് ചലഞ്ച്. ഇതോടെ നടുവിൽ നിൽക്കുന്നയാൾ തലയിടിച്ച് താഴെ വീഴുന്നു. പുറം ഇടിച്ചുവീഴുകയാണ് ഈ ചലഞ്ചിന്‍റെ ഉദ്ദേശം.

ഈ വീഴ്ചയില്‍ വലിയ അപകടം തന്നെ സംഭവിച്ചേക്കാമെന്നും ചിലപ്പോൾ മരണത്തിനുവരെ കാരണമായേക്കാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വീഴ്ചയുടെ ആഘാതത്തിൽ തലയോട്ടിക്കും നട്ടെല്ലിനും ഗുരുതരമായ പരുക്കേൽക്കാനുള്ള സാധ്യതയുണ്ടെന്നും ജീവിതാവസാനം വരെ അബോധാവസ്ഥയിലേക്ക് പോകാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. തമാശമായെന്ന നിലയിലാണ് കൗമാരക്കാരും യുവാക്കളും ഇത്തരം കാര്യങ്ങൾ അനുകരിക്കുന്നതെങ്കിലും നിരവധി അപകടങ്ങളാണ് ഇതു വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്

സ്കൂളുകളിൽ കൗമാരക്കാർ സ്കള്‍ ബ്രേക്കര്‍ ചലഞ്ച് വ്യാപകമായി അനുകരിക്കുന്നുണ്ടെന്നും രക്ഷിതാക്കൾ കരുതിയിരിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. യൂറോപ്പിലും യുഎസിലുമാണ് നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇന്ത്യയിലും സ്കള്‍ ബ്രേക്കര്‍ ചലഞ്ച് അനുകരിക്കുന്നവരുടെ എണ്ണത്തിൽ വർധനയുണ്ട്.

വെനസ്വലയിൽ മൂന്ന് ആൺകുട്ടികൾ സ്കൾ ബ്രേക്കർ ചലഞ്ചിൽ പങ്കെടുക്കുന്നതും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുന്നതുമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് മുൻപ് സമൂഹമാധ്യമങ്ങളിൽ ട്രെന്‍റായ കീ കീ കീ ചലഞ്ച് ഏറെ അപകടം നിറഞ്ഞ ഒന്നായിരുന്നു. വാഹനങ്ങളില്‍ നിന്ന് ചാടിയിറങ്ങി ചലഞ്ച് നടത്തുന്നതിനെതിരെ പൊലീസ് കർശന മുന്നറിയിപ്പ് നൽകിയിരുന്നു.

Advertisment