Advertisment

സ്‌കൈപ്പ് ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക...സുരക്ഷാ പാളിച്ചയുള്ളതായി ടെക് മാധ്യമങ്ങള്‍...സ്‌കൈപ്പിന് ആന്‍ഡ്രോയിഡ് ഫോണുകളുടെ ലോക്ക് കോഡ് മറികടക്കാന്‍ സാധിക്കുമെന്ന് കണ്ടെത്തല്‍

author-image
admin
Updated On
New Update

സ്‌കൈപ്പ് ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ സൂക്ഷിക്കുക. സുരക്ഷാ പാളിച്ചയുള്ളതായി വിവിധ ടെക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയുന്നു. യൂറോപ്പിലെ കോസോവോ സ്വദേശി ഫ്‌ളോറിയന്‍ കുനുഷേവ്‌സിയാണ് തട്ടിപ്പിന്റെ ആധികാരികമായ വിവരങ്ങള്‍ പുറത്തു വിട്ടത്. ഒരു വീഡിയോയിലൂടെ തട്ടിപ്പ് നടക്കുന്നതെങ്ങനെയെന്ന് ഇദ്ദേഹം വ്യക്തമാക്കുന്നു.

Advertisment

publive-image

സ്‌കൈപ്പിന് ആന്‍ഡ്രോയിഡ് ഫോണുകളുടെ ലോക്ക് കോഡ് മറികടക്കാന്‍ സാധിക്കുമെന്നും ഫോണിലെ ആപ്ലിക്കേഷനുകളിലേക്കും, ചിത്രങ്ങള്‍, കോണ്‍ടാക്റ്റുകള്‍, ബ്രൗസറുകള്‍ എന്നിവയിലേക്ക് മറ്റൊരാള്‍ക്ക് കടന്നുകയറാന്‍ അവസരം ഒരുക്കുകയും ചെയ്യുമെന്നുമാണ് കണ്ടെത്തല്‍. ഇത് കൂടാതെ സ്‌കൈപ്പ് കോളിനിടയില്‍ ഫോണ്‍ അണ്‍ലോക്ക് ആക്കാതെ തന്നെ ഫോണിലെ ഉള്ളടക്കങ്ങള്‍ കാണാനും ഉപയോഗിക്കാനും സാധിക്കുമെന്നും വിഡിയോയില്‍ പറയുന്നു.

സന്ദേശങ്ങള്‍ അയക്കുക, കോണ്‍ടാക്റ്റുകള്‍ കാണുക, ചിത്രങ്ങള്‍ കാണുക, ബ്രൗസര്‍ തുറക്കുക തുടങ്ങിയവ ചെയ്യുന്നത് വീഡിയോയില്‍ കാണിച്ചുതരുന്നു.ആന്‍ഡ്രോയിഡ് വേര്‍ഷന്‍ നമ്പര്‍ 8.15.0.416 ല്‍ പെട്ട എല്ലാ സ്‌കൈപ്പ് ആപ്പുകളിലും ഈ പ്രശ്നം നേരിട്ടിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടിനോട് ഇതുവരെ മൈക്രോസോഫ്റ്റ് പ്രതികരിച്ചിട്ടില്ല.

Advertisment