Advertisment

കാനയ്ക്കു മുകളിൽ സ്ലാബിട്ടതില്‍ അപാകത: അപകടം പതിവാകുന്നതായി പരാതി

author-image
ജോസ് ചാലക്കൽ
Updated On
New Update

മലമ്പുഴ: മന്തക്കാട് സെൻ്ററിലെ കാന പണിതതിനു ശേഷം ശരിയാം വിധം സ്ലാബിട്ട് മൂടാത്തതിനാൽ അപകടം പതിവായിരിക്കുന്നതായി പരാതി. പൂർണ്ണമായും സ്ലാബിട്ട് മൂടാത്തതിനാൽ കടകളിൽ നിന്നും സാധനങ്ങൾ വാങ്ങി പുറത്തേക്ക് വരുന്നവരുടെ കാല് വിടവിൽപ്പെട്ട് അപകടം ഉണ്ടാവുന്നതായി കച്ചവടക്കാർ പറഞ്ഞു.

Advertisment

publive-image

കഴിഞ്ഞ ദിവസം നോട്ടുബുക്ക് വാങ്ങി കടയിൽ 'നിന്നും ഇറങ്ങിയ ശാസ്താ കോളനി നിവാസി രാജേഷിൻ്റെ (39) കാൽ സ്ലാബിൻ്റെ ഇടയിൽ കുടുങ്ങി വീണ് ഒടിഞ്ഞു' കച്ചവടക്കാർ ചേർന്ന് എടുത്ത് ആശുപത്രിയിലെത്തിച്ചു.

കാലിൽ പ്ലാസ്റ്ററിട്ട് കിടപ്പാണ് ടെമ്പോ ഡ്രൈവറായ രാജേഷ്.കരാറുകാരനെ വിളിച്ച് സംസാരിച്ചപ്പോൾ അനുവദിച്ച ഫണ്ട് തീർന്നു പോയന്നാണ് മറുപടി പറഞ്ഞതെന്നു് വ്യാപാരികൾ ആരോപിച്ചു.

ഒട്ടേറെ വാഹനങ്ങളും യാത്രക്കാരും ശാസ്താ കോളനിയിലേക്ക് തിരിയുന്ന മൂല ഇപ്പോൾ അപകടമൂലയായി മാറിയിരിക്കയാണ്. എത്രയും വേഗം നടപടിയുണ്ടാവണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായിരിക്കയാണ്.

slab issue
Advertisment