Advertisment

സല്‍മാന്‍ ഖാനെ പരസ്യമായി തല്ലുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ വാഗ്ദാനവുമായി തൊഗാഡിയുടെ അനുയായി

New Update

ആഗ്ര: ബോളിവുഡ് താരം സല്‍മാന്‍ ഖാനെ അടിക്കുന്നവര്‍ക്ക് 2 ലക്ഷം രൂപ പാരിതോഷികം വാഗ്ദാനം ചെയ്ത് വിഎച്ച്പി മുന്‍ നേതാവ് പ്രവീണ്‍ തൊഗാഡിയയുടെ വലംകൈ. തൊഗാഡിയയുടെ പുതിയ സംഘടനയായ ഹിന്ദു ഹി ആഗ് എന്ന സംഘടനയുടെ ആഗ്ര യൂണിറ്റ് മേധാവിയും തൊഗാഡിയയുടെ അടുത്ത അനുയായിയുമായ ഗോവിന്ദ് പ്രഷാറാണ് പണം വാഗ്ദാനം ചെയ്തത്. സല്‍മാന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രമായ ലൗവ്‌രാത്രി എന്ന സിനിമ ഹിന്ദു വികാരം വ്രണപ്പെടുത്തുവെന്നാണ് ആക്ഷേപം.

Advertisment

publive-image

സിനിമ ഹിന്ദു ആഘോഷമായ നവരാത്രിക്കാലത്ത് റിലീസ് ചെയ്യാന്‍ തീരുമാനിച്ചത് ബോധപൂര്‍വമാണെന്നും ഗോവിന്ദ് ആരോപിച്ചു. സിനിമ ഹിന്ദുക്കളെ അപമാനിക്കുന്നതായതിനാല്‍ സല്‍മാനെ പരസ്യമായി തല്ലുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ നല്‍കുമെന്നാണ് ഗോവിന്ദിന്റെ വാഗ്ദാനം. സിനിമയ്‌ക്കെതിരെ സംഘടനയുടെ നേതൃത്വത്തില്‍ കടുത്ത പ്രതിഷേധമാണ് നടക്കുന്നത്. സംഘടനാ പ്രവര്‍ത്തകര്‍ സിനിമയുടെ പോസ്റ്റര്‍ കത്തിച്ചു.

ഹിന്ദുക്കളെ അപമാനിക്കുന്നതിനാണ് സിനിമയ്ക്ക് ലൗവ് രാത്രി എന്ന പേര് നല്‍കിയത്. സിനിമ നിരോധിക്കണമെന്നും ഹിന്ദു ഹി ആഗ് ആവശ്യപ്പെട്ടു. സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കിയാല്‍ ശക്തമായി എതിര്‍ക്കും. ഹിന്ദു വികാരം വ്രണപ്പെടുത്താന്‍ ആരേയും അനുവദിക്കില്ലെന്നും ഗോവിന്ദ് പറഞ്ഞു.

Advertisment