ഇടുക്കി അണക്കെട്ടിലെ ജല നിരപ്പില്‍ നേരിയ കുറവ്

ന്യൂസ് ബ്യൂറോ, ഇടുക്കി
Friday, August 10, 2018

slight decrease water inflow in idukki dam

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജല നിരപ്പില്‍ നേരിയ കുറവ്. ഇടുക്കി അണക്കെട്ടില്‍ ജല നിരപ്പ് ഇപ്പോള്‍ 2401.70 അടിയായി. ജല നിരപ്പ് ഒരു മണിക്കൂറില്‍ 0.06 അടിയായി കുറഞ്ഞു. ഷട്ടര്‍ തുറന്നതിന് ശേഷം ജല നിരപ്പ് കുറയുന്നത് ഇത് ആദ്യമാണ്. അതേസമയം കനത്ത മഴ തുടരുന്നു. മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 20 ആയി. അടുത്ത 48 മണിക്കൂറില്‍ ശക്തമായ മഴയെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

അതേസമയം കോഴിക്കോടും ആലപ്പുഴയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പെരിയാറിന്‍റെ തീരത്ത് അതീവ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു. ചെറുതോണിപ്പുഴ, പെരിയാർ എന്നിവയുടെ തീരങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു

×