Advertisment

സുന്നി മാനേജ്‍മെൻറ് അസോസിയേഷൻ പൊന്നാനി മേഖല കമ്മറ്റി ഭക്ഷ്യധാന്യ കിറ്റ് നല്‍കി

New Update

publive-image

Advertisment

പൊന്നാനി: സുന്നി മാനേജ്‍മെന്റ് അസോസിയേഷൻ (എസ് എം എ) പൊന്നാനി മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. നിർദ്ധരരായ മദ്രസ്സാ അധ്യാപകരും പള്ളി ഇമാമുകൾക്കുമാണ് സുന്നി മാനേജ്‍മെന്റ് അസോസിയേഷൻ ബലിപെരുന്നാളിന്റെ പശ്ചാത്തലത്തിൽ കിറ്റ് വിതരണം ചെയ്തത്. മുഅല്ലിമീകളും ഇമാമുമാരുമായ 200 ഓളം പേർ പരിപാടിയുടെ ഗുണഭോക്താക്കളായി.

ഗുരുവായൂർ സ്വദേശി ഹാജി മുഹമ്മദ് റോഷന്‍ കിറ്റ് വിതരണോദ്ഘാടനം നിർവഹിച്ചു. അദ്ദേഹത്തിന്റെ ഭാര്യാ പിതാവും ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്ന ഹസൈനാര്‍ ഹാജി കൊരഞ്ഞിയൂരിന്റെ സ്മരണാര്‍ത്ഥമായിരുന്നു പരിപാടി.

publive-image

കേരള ഹജ്ജ് കമ്മിറ്റ് മെമ്പർ കെ.എം മുഹമ്മദ് കാസിം കോയ അധ്യക്ഷത വഹിച്ചു. മദ്രസ്സ ക്ഷേമനിധി ബോര്‍ഡ് അംഗം സിദ്ധീഖ് അയിലക്കാട് മുഖ്യപ്രഭാഷണം നടത്തി. ശാഹുല്‍ ഹമീദ് ഹാജി, സി എം ഹനീഫ മൗലവി, യഹിയ സഖാഫി, നജീബ് അഹ്സനി, കെ എം ഇബ്രാഹിം ഹാജി, മുഹമ്മദലി സഖാഫി, ഇസ്മാഇല്‍ അന്‍വരി, ഇബ്രാഹിം മദനി എന്നിവര്‍ സംസാരിച്ചു.

Advertisment