Advertisment

ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് തിരുവനന്തപുരത്ത് ശാഖ ആരംഭിച്ചു

New Update

തിരുവനന്തപുരം: ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ, തിരുവനന്തപുരത്തെ പ്രഥമ ശാഖ പ്രവര്‍ത്തനം ആരംഭിച്ചു. മെഡിക്കല്‍ കോളേജ് റോഡില്‍ കുമാരപുരത്താണ് ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്. ഉജ്ജീവന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയാണിത്.

Advertisment

2017 ഫെബ്രുവരിയില്‍ പ്രവര്‍ത്തനം ആരംഭിച്ച ഉജ്ജീവന്‍ ബാങ്കിന് 24 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 552 ശാഖകളാണുള്ളത്. കേരളത്തില്‍ ഏഴു ജില്ലകളിലായി 15 ശാഖകളും; 1.07 ലക്ഷം ഇടപാടുകാരാണ് കേരളത്തില്‍ ബാങ്കിനുള്ളത്.

രാജ്യവ്യാപകമായി 49 ലക്ഷത്തിലേറെ ഇടപാടുകാര്‍ തങ്ങള്‍ക്കുണ്ടെന്ന് ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എം ഡിയും സി ഇ ഒയുമായ സതിമഘോഷ അറിയിച്ചു. ഒരു ചെറുകിട ധനകാര്യ ബാങ്ക് എന്ന നിലയില്‍, ഒരു കുടുംബത്തിന് മുഴുവന്‍ ആവശ്യമായ സമഗ്ര സേവനങ്ങളുടെ വിപുലമായ ഒരു ശ്രേണി ബാങ്കിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ശ്വല്‍ക്കരിക്കപ്പെട്ട ഉപഭോക്താക്കള്‍ക്കു വേണ്ടി സംസ്ഥാനത്ത് തങ്ങളുടെ സേവനം വ്യാപിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാങ്കിംഗ് സേവനങ്ങള്‍ കൂടുതല്‍ അനായാസവും പ്രാപ്യവുമാക്കുകയാണ് ഉജ്ജീവന്റെ ലക്ഷ്യമെന്ന് ബാങ്കിന്റെ ചീഫ് ബിസിനസ് ഓഫിസര്‍ സഞ്ജയ് കാവോ പറഞ്ഞു. ബാങ്കിന്റെ പ്രീമിയര്‍ സേവിംഗ്‌സ് അക്കൗണ്ട്, ഒട്ടേറെ സവിശേഷതകളും ആനൂകൂല്യങ്ങളും ഉള്ളതാണ്. ആധാര്‍ കെ വൈ സി വഴി, ഉപഭോക്താവിന്റെ വീട്ടുപടിക്കല്‍ വെച്ചുതന്നെ, പത്തുമിനിറ്റിനുള്ളില്‍, ബയോമെട്രിക്ക് ഓഥന്റിക്കേഷനിലൂടെ സേവിങ്‌സ് അക്കൗണ്ട് തുറക്കാം.

സേവിങ്‌സ് അക്കൗണ്ടില്‍, ഇന്റര്‍നെറ്റ് ബാങ്കിങ്ങ്, ഫോണ്‍ ബാങ്കിങ്ങ്, എസ് എം എസ്- മിസ്ഡ് കോള്‍ ബാങ്കിങ്ങ്, ഒമ്പത് ഭാഷകളില്‍ മൊബൈല്‍ ബാങ്കിങ്ങ് എന്നീ സേവനങ്ങള്‍ ഉള്‍പ്പെടുന്നുണ്ടെന്ന് സഞ്ജയ് കാവോ പറഞ്ഞു.

799 ദിവസത്തേക്ക് സ്ഥിരനിക്ഷേപത്തിന് ഏറ്റവും ഉയര്‍ന്ന നിരക്കായ 8.30 ശതമാനമാണ് പലിശ നല്കുക. മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.80 ശതമാനവും. 2000 രൂപ മുതല്‍ 2,00,000 രൂപ വരെയുള്ള മൈക്രോലോണ്‍ ഉല്‍പന്നങ്ങളും ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കിനുണ്ട്.

ഉജ്ജീവന്‍ എസ് എഫ് ബിക്ക് റൂപേ ഡെബിറ്റ് കാര്‍ഡും ബയോമെട്രിക്ക് എ ടി എമ്മും ഉണ്ട്. എ ടി എമ്മില്‍ പരിധിയില്ലാത്ത വിനിമയവും ആറ് സൗജന്യ ട്രാന്‍സാക്ഷന്‍ സൗകര്യങ്ങളുമുണ്ട്.

ബാങ്കിങ്ങില്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതു കൊണ്ടുള്ള ആനുകൂല്യങ്ങളെപ്പറ്റി ഇടപാടുകാരെ ബോധവല്‍ക്കരിക്കുന്നതിനായി ഡിജി ബഡ്ഡി എന്നൊരു സംരംഭം കൂടി ഉജ്ജീവന്‍ ആരംഭിച്ചിട്ടുണ്ട്.

നിലവില്‍ ഔപചാരിക ബാങ്കിങ്ങ് സംവിധാനത്തില്‍ ഉള്‍പ്പെടാത്ത ഭൂരിപക്ഷം വരുന്ന ഇടപാടുകാരെ ലക്ഷ്യമാക്കി, ഉജ്ജീവനെ, അഞ്ചുവര്‍ഷത്തിനകം ഒരു അത്യാധുനിക 'മാസ് മാര്‍ക്കറ്റ് ബാങ്കായി' മാറ്റുകയാണ് പരിപാടി.

small finance
Advertisment